Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ദ ​ഹി​ന്ദു ദി​ന​പ​ത്ര​ത്തി​ൽ ​വ​ന്ന അ​ഭി​മു​ഖ​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ല​പ്പുറം പ​രാ​മ​ര്‍​ശ​ത്തി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ്. സം​ഭ​വ​ത്തി​ൽ രാ​ഷ്ട്ര​പ​തി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ൽ​കാ​നാ​ണ് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ നീ​ക്കം.

അ​ഭി​മു​ഖ​ത്തി​ലെ മ​ല​പ്പു​റം പ​രാ​മ​ര്‍​ശം പി​ന്‍​വ​ലി​ച്ച് ദ ​ഹി​ന്ദു വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റാ​ൻ ഗ​വ​ര്‍​ണ​ര്‍ ഒ​രു​ക്ക​മ​ല്ല.

രാ​ഷ്ട്ര​പ​തി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ൽ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി ഗ​വ​ര്‍​ണ​ര്‍ വീ​ണ്ടും സ​ര്‍​ക്കാ​രി​നു ക​ത്ത് ന​ല്‍​കും.

Leave a Reply

Your email address will not be published. Required fields are marked *