Your Image Description Your Image Description

കണ്ണൂർ : ഡി.റ്റി.പി.സിയുടെ കണ്ടൻറ് റൈറ്റർ, ഡിസൈനേഴ്‌സ് എന്നീ സേവനങ്ങൾ നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.

കണ്ടന്റ് റൈറ്റർ കാറ്റഗറി ഒന്ന്: സമാന മേഖലയിൽ ഒരു വർഷത്തിൽ കുറയാത്ത പരിചയം. ടൂറിസവുമായി ബന്ധപ്പെട്ട കണ്ടന്റുകൾ എഴുതി പരിചയം വേണം. താൽപര്യമുള്ളവർ ജില്ലയിലെ ഏതെങ്കിലും ടൂറിസം കേന്ദ്രത്തെ കുറിച്ചോ കണ്ണൂരിന്റെ തനത് കലകളെ കുറിച്ചോ ഭക്ഷണ രീതി അടക്കമുള്ള സവിശേഷതകളെകുറിച്ചോ 50 വാക്കിൽ കവിയാതെ തയ്യാറാക്കിയ കണ്ടന്റ്റ് സഹിതം ഡിറ്റിപിസി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഇംഗ്ലീഷ്, മലയാളം എന്നിവക്ക് വ്യത്യസ്ത തുകയാണ് ആവശ്യമെങ്കിൽ ഓരോന്നിനും ഓരോ വാക്കിനും ആവശ്യമായ തുക കാണിക്കണം.

കണ്ടന്റ് റൈറ്റർ കാറ്റഗറി രണ്ട്: തെയ്യത്തെ കുറിച്ചുള്ള വിവരണം എഴുതാൻ കഴിയുന്ന സമാന മേഖലയിൽ അഞ്ചു വർഷത്തിൽ കുറയാത്ത പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ മുൻപരിചയം തെളിയിക്കന്ന രേഖകളും അഞ്ചിൽ കുറയാത്ത തെയ്യങ്ങളുടെ സവിശേഷതകളെ കുറിച്ച് തയ്യാറാക്കിയ കണ്ടന്റും സഹിതം ഡിറ്റിപിസി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഇംഗ്ലീഷ്, മലയാളം എന്നിവക്ക് വ്യത്യസ്ത തുകയാണ് ആവശ്യമെങ്കിൽ ഓരോന്നിനും ഓരോ വാക്കിനും ആവശ്യമായ തുക കാണിക്കണം.

ഡിസൈനേഴ്‌സ്: ടൂറിസവുമായി ബന്ധപ്പെട്ട ബ്രോഷറുകൾ, ലീഫ്ലെറ്റ് തുടങ്ങിയവ ചെയ്യാൻ താൽപര്യമുള്ളവർ അപേക്ഷിക്കാം. സമാന മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പരിചയം ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ മുൻപ് ചെയ്ത വർക്കുകൾ ഒരു കവറിലും ഓരോ വർക്കിനും ആവശ്യമായ തുക കാണിച്ചുള്ള ക്വാട്ട് മറ്റൊരു കവറിലുമാക്കി നൽകണം.

അപേക്ഷകൾ ഒക്ടോബർ 21 രാവിലെ 11 ന് മുൻപായി ഡിടിപിസി ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 8590855255.

 

Leave a Reply

Your email address will not be published. Required fields are marked *