Your Image Description Your Image Description

തമ്പരം: മറീനാ ബീച്ചില്‍ വ്യോമസേന സംഘടിപ്പിച്ച എയര്‍ ഷോ കാണാനെത്തിയ അഞ്ചുപേര്‍ മരിച്ച സംഭവത്തിന് പിന്നാലെ താംബരം എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ വ്യോമസേനയുടെ പരേഡിനിടെ രണ്ടു വ്യോമസേനാ അംഗങ്ങള്‍ കുഴഞ്ഞുവീണു. വ്യോമസേനയുടെ 92-ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന പരേഡിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച രാവിലെ അതികഠിനമായി വെയിലിലായിരുന്നു 300 പേരടങ്ങുന്ന വ്യോമസേനാ അംഗങ്ങളുടെ പരേഡ്. ഇന്ത്യയുടെ സംയുക്തസേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, ഇന്ത്യന്‍ വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ അമര്‍ പ്രീത് സിങ് എന്നിവര്‍ സംഭവം സ്ഥലത്തുണ്ടായിരുന്നു. പരേഡ് തുടങ്ങിയ ഉടന്‍ വ്യോമസേനാ അംഗങ്ങള്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ഒക്ടോബര്‍ ഏഴിന് മറീന ബീച്ചില്‍ നടന്ന വ്യാമസേനയുടെ എയര്‍ ഷോ കാണാനെത്തിയ അഞ്ചു പേര്‍ മരിക്കുകയും 50-ഓളം പേര്‍ക്ക് പരിക്കേള്‍ക്കുകയും ചെയ്തിരുന്നു. നിര്‍ജ്ജിലീകരണവും കടത്തുക്ഷീണവുമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട് വന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *