Your Image Description Your Image Description

ഇന്ത്യയിലെ ഏറ്റവും വലിയ ഗതാഗതമാർഗമാണ് ട്രെയിൻ. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നതും ഈ ഗതാഗതം വഴിയാണ്. രാജ്യത്ത് ഒട്ടാകെ 13,000-ൽ അധികം ട്രെയിനുകളാണ് ദിനംപ്രതി സര്‍വീസ് നടത്തുന്നത്. ട്രെയിനിൽ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നവരെ ടിക്കറ്റ് എക്സാമിനർമർമാർ പിടികൂടുന്നതും പഴിയൊടുക്കുന്നതുമൊക്കെ നാം പതിവായി കേൾക്കുന്ന വാർത്തകളാണ്. എന്നാൽ, യാത്രചെയ്യാൻ ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ലാത്ത ഒരു ട്രെയിൻ സർവീസിനേപ്പറ്റി കേട്ടിട്ടുണ്ടോ? അങ്ങനെയൊന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്.

ഭക്രാ- നംഗല്‍ ട്രെയിൻ സര്‍വീസാണ് രാജ്യത്ത് സൗജന്യയാത്ര അനുവദിക്കുന്ന ഏക തീവണ്ടി സർവീസ് കഴിഞ്ഞ 75 വര്‍ഷമായി ഈ റൂട്ടിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാർ ടിക്കറ്റ് എടുക്കാതെയാണ് യാത്രചെയ്യുന്നത്. 27.3 കിലോമീറ്റര്‍ ദൈർഘ്യമുള്ളതാണ് ഈ പാത. 30 മിനിറ്റ് സമയമാണ് ഇത്രയും ദൂരം യാത്രചെയ്യാൻ വേണ്ടത്. ഇപ്പോൾ ഈ ട്രെയിന്‍ സർവീസിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്.

നങ്കലില്‍നിന്ന് ഭക്രയിലെത്താന്‍ യാത്രാസൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത്, 1948-ലാണ് ഈ ട്രെയിൻ സർവീസ് ആരംഭിച്ചത്. ഭക്രാ- നംഗല്‍ ഡാമിന്‍റെ പണി നടന്നുകൊണ്ടിരുന്ന സമയം ആയതിനാല്‍ മെഷീനറികളും ആളുകളെയും റെയില്‍മാര്‍ഗം എത്തിക്കുകകൂടി ലക്ഷ്യമിട്ടാണ് ഈ സര്‍വീസ് ആരംഭിച്ചത്. സ്റ്റീം എഞ്ചിനുകളാണ് തുടക്ക കാലത്ത് ട്രെയിനിൽ ഉപയോഗിച്ചിരുന്നത്. പിന്നീട് 1953-ല്‍ മൂന്ന് ആധുനിക എഞ്ചിനുകള്‍ അമേരിക്കയില്‍നിന്ന് എത്തിക്കുകയായിരുന്നു.

എല്ലാദിവസവും രാവിലെ 7.05-ന് നംഗൽ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 8.20-ന് ഭക്രയില്‍ എത്തും. വൈകുന്നേരം 3.05-നാണ് മറ്റൊരു ട്രിപ്പുള്ളത്. ഇത് 4.20 ആകുമ്പോഴേക്ക് ഭക്രയിലെത്തും. ഇന്ത്യന്‍ റെയില്‍വേയുടെ മേല്‍നോട്ടത്തിലല്ല, ഭക്ര ബീസ് മാനേജ്‌മെന്റ് ബോര്‍ഡ് ആണ്‌ ഈ റെയില്‍വേ സര്‍വീസ് നടത്തുന്നത് എന്നതും സവിശേഷതയാണ്.

Leave a Reply

Your email address will not be published. Required fields are marked *