Your Image Description Your Image Description

തൃശൂർ :കുന്നംകുളം നഗരസഭ കൗൺസിൽ യോഗത്തിൽ അജണ്ട ചർച്ച ചെയ്യുന്നതിനിടെ ഭരണപക്ഷ കൗൺസിലർ ബിജെപി കൗൺസിലറെ ജാതീയതിക്ഷേപം നടത്തിയതായി ആരോപണം .സംഭവത്തെ തുടർന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം ശക്തമായതോടെ ചർച്ച ചെയ്യാനാകാതെ യോഗം പിരിച്ചുവിട്ടു.

ഒമ്പതാം നമ്പർ അജണ്ട ചർച്ച ചെയ്യുന്നതിനിടയാണ് ഭരണപക്ഷ കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി എം സുരേഷ് പ്രതിപക്ഷ ബിജെപി കൗൺസിലർ ഗീതാ ശശിക്കെതിരെ ജാതി അധിക്ഷേപം നടത്തിയതെന്ന് ബിജെപി കൗൺസിലർ ആരോപിച്ചു.സംഭവത്തിൽ പി എം സുരേഷ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ്റെ ഡയസിനു മുമ്പിൽ ബിജെപി കൗൺസിലർമാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

ജാതി അധിക്ഷേപം നടത്തിയ സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്ന് ബിജെപി കൗൺസിലർ ഗീതാ ശശി അറിയിച്ചു. അജണ്ട ചർച്ച ചെയ്യുന്നതിനിടയിൽ അടുത്ത അജണ്ട വായിക്കാൻ നിർദ്ദേശം നൽകിയ ചെയർപേഴ്സൺ സീതാരവീന്ദ്രന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാരും രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *