Your Image Description Your Image Description

തിരുവനന്തപുരം : കേരള നിയമസഭയുടെ കേരള ലജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ, കെ-ലാംപ്സ് (പി.എസ്) സംഘടിപ്പിക്കുന്ന ജേർണലിസം പി.ജി വിദ്യാർഥികൾക്കായുള്ള ദ്വിദിന പരിശീലന പരിപാടിയിൽ അപേക്ഷിക്കാം.

ജേർണലിസം വിദ്യാർഥികൾക്ക് നിയമസഭാ നടപടിക്രമങ്ങളെ സംബന്ധിച്ച പൊതുവായ കാര്യങ്ങൾ, നിയമസഭാ സമിതികൾ, സഭാ റിപ്പോർട്ടിങ് എന്നിവ സംബന്ധിച്ച കാര്യങ്ങൾ മനസിലാക്കുന്നതിന് സഹായകരമാകുന്നതാണ് കോഴ്സ്.

ജേർണലിസം / മാസ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദ / ഡിപ്ലോമ വിദ്യാർഥികൾക്കാണ് അവസരം. കോഴ്സ് നടത്തുന്ന സ്ഥാപനങ്ങൾക്ക് ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് അപേക്ഷ നൽകാം. പരിപാടിയ്ക്ക് രജിസ്ട്രേഷൻ ഫീസ് ഇല്ല. കൂടുതൽ വിവരങ്ങൾക്ക്: വെബ്സൈറ്റ്: www.niyamasabha.org, ഫോൺ: 0471-2512662/2453/2670/9496551719.

Leave a Reply

Your email address will not be published. Required fields are marked *