Your Image Description Your Image Description

പന്തളം : പന്തളം പ്രീമെട്രിക് ഹോസ്റ്റലിലെ പെൺകുട്ടികളുടെ രാത്രികാല പഠന മേൽനോട്ട ചുമതലകൾക്ക് (വൈകീട്ട് നാലുമുതൽ രാവിലെ എട്ടുവരെ) റസിഡൻറ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

പ്രതിമാസം 12,000 രൂപ ഓണറേറിയം. ബിരുദവും ബി.എഡും യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്കാണ് അവസരം. പട്ടികജാതിക്കാരുടെ അഭാവത്തിൽ മറ്റ് വിഭാഗങ്ങളെയും പരിഗണിക്കും.

യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയും ബയോഡാറ്റ സഹിതം പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. അവസാന തീയതി 14. വിവരങ്ങൾക്ക് 8547630045.

Leave a Reply

Your email address will not be published. Required fields are marked *