Your Image Description Your Image Description

കുളത്തൂപ്പുഴ : ജനവാസമേഖലയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. അരിപ്പ പോട്ടാമാവിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.

വീട്ടമ്മയാണ് സമീപത്തെ തോട്ടിലൂടെ ഇഴഞ്ഞെത്തിയ പാമ്പിനെ കണ്ടത്.പത്തടിയിലേറെ നീളമുള്ള പാമ്പിനെ കണ്ട് നിലവിളിച്ചോടിയ വീട്ടമ്മ സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു.

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന്‌ സ്ഥലത്തെത്തിയ വനപാലകർ പാമ്പിനെ കണ്ടെത്തി. തുടർന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ ചാക്കിലാക്കുകയായിരുന്നു പാമ്പിനെ ശംഖിലി വനമേഖലയിലെ ഉൾക്കാട്ടിലെത്തിച്ചു തുറന്നുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *