Your Image Description Your Image Description

മുംബൈ : ആര്‍.ആര്‍.ബി. പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു.ഉദ്യോഗാര്‍ഥികളുടെ ആധാര്‍ ബന്ധിപ്പിച്ച ബയോമെട്രിക് തിരിച്ചറിയല്‍ പ്രക്രിയ പരീക്ഷാ കേന്ദ്രത്തില്‍ നടത്തും.

അസിസ്റ്റന്റ് ലോക്കോ പൈലറ്റ് പരീക്ഷ

2024 നവംബര്‍ 25 മുതല്‍ 29 വരെയാണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് പരീക്ഷ നടക്കുക. ജൂലൈ 19-ന് പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം 18,799 ഒഴിവുകളിലേക്കാണ് ഇന്ത്യന്‍ റെയില്‍വേ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സിബിടി ഒന്ന്, രണ്ട് സ്റ്റേജുകല്‍, കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, വൈദ്യപരിശോധന എന്നിവയാണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഉദ്യോഗാര്‍ഥി കടന്നുപോകേണ്ട തിരഞ്ഞെടുപ്പ് ഘട്ടങ്ങള്‍.

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്(ആര്‍പിഎഫ്) സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷ

ഡിസംബര്‍ രണ്ട് മുതല്‍ അഞ്ച് വരെയാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്(ആര്‍പിഎഫ്) സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷ നടക്കുക. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ശാരീരിക കാര്യക്ഷമത പരിശോധന, ഫിസിക്കല്‍ മെഷര്‍മെന്റ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ എന്നിവ മറികടന്നാലാണ് ആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കെത്തുക.

ടെക്‌നീഷ്യന്‍ പരീക്ഷ

ഡിസംബര്‍ 16 മുതല്‍ 26 വരെയാണ് ടെക്‌നീഷ്യന്‍ പരീക്ഷ നടക്കുക. ഈ പോസ്റ്റിലേക്കുള്ള രജിസ്‌ട്രേഷന്‍ ആര്‍ആര്‍ബി ഒക്ടോബര്‍ രണ്ട് മുതല്‍ 16 വരെ റീഓപ്പണ്‍ ചെയ്തിട്ടുണ്ട്. പുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. നേരത്തേ രജിസ്റ്റര്‍ ചെയ്ത ആളുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ പുതുക്കാനുള്ള അവസരവുമുണ്ട്.

ജൂനിയര്‍ എൻജിനീയര്‍, ഡിപോട്ട് മെറ്റീരിയില്‍ സുപ്പീരിന്റെന്റ്, കെമിക്കല്‍ ആന്റ് മെറ്റ്‌ലര്‍ജിക്കല്‍ അസിസ്റ്റന്റ് പരീക്ഷ

ഡിസംബര്‍ ആറ് മുതല്‍ 13 വരെയാണ് ജൂനിയര്‍ എൻജിനീയര്‍, ഡിപോട്ട് മെറ്റീരിയല്‍ സുപ്പീരിന്റെന്റ്, കെമിക്കല്‍ ആന്റ് മെറ്റ്‌ലര്‍ജിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുഴള്ള പരീക്ഷ നടക്കുക. 7,951 ഒഴിവുകളിലേക്കാണ് റെയില്‍വേ വിജ്ഞാപനമിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *