Your Image Description Your Image Description

ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി കൗതുകകരമായ സംഭവങ്ങൾക്കാണ് തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്. അതിന് കാരണമായതാകട്ടെ കോടതിവരാന്തയിൽ അതിക്രമിച്ചുകയറിയ കുറച്ച് അതിഥികളും. കോടതിവരാന്തയിൽ ഇവരുണ്ടാക്കിയ പുകിൽ കുറച്ചൊന്നുമല്ല അഭിഭാഷകരടക്കമുള്ളവരെ വട്ടംചുറ്റിച്ചത്.

വഴി തെറ്റിയെത്തിയ ഒരുകൂട്ടം കുരങ്ങന്മാരാണ് അതിഥികൾ. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഹെ​ഗ്ഡേയാണ് ഈ വിവരം പുറത്തറിയിച്ചത്. വീഡിയോ അദ്ദേഹം എക്സ് അക്കൗണ്ടിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരുപറ്റം കുരങ്ങന്മാർ സുപ്രീം കോടതിയുടെ വരാന്തയിലേക്ക് ചാടിവരുന്നതാണ് വീഡിയോയിലുള്ളത്. കൂട്ടത്തിൽ ഒരാൾ പതിയെ അടുത്തുണ്ടായിരുന്ന ചെറിയ അലമാരയിൽനിന്നും ഒരു ബാ​ഗ് കൈക്കലാക്കി വരാന്തയിൽ നിലത്തിരുന്നു. അവിടെ ഇരുന്നിട്ട് ഇരിപ്പുറക്കാഞ്ഞിട്ടോ എന്തോ നേരേ തൊട്ടടുത്തുള്ള അരമതിലിലിരുന്ന് ബാ​ഗ് പതിയെ തുറന്നു. ലഞ്ച് ബോക്സായിരുന്നു അതിനകത്ത്. പാത്രം തുറക്കാൻ കഴിഞ്ഞില്ലെന്നുമാത്രം.

സുപ്രീം കോടതിക്കകത്ത് പട്ടാപ്പകൽ നടന്ന ഈ ‘മോഷണം’ മറ്റു പല അഭിഭാഷകരും പകർത്തുന്നുണ്ടായിരുന്നു. നിരവധി പേരാണ് വീഡിയോ കണ്ടത്. രസകരമായ പ്രതികരണങ്ങളാണ് വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡൽഹി ന​ഗരത്തിൽ കുരങ്ങുകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് അറുതിവരുത്തണമെന്ന് ന​ഗരസഭയോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചതിന് തൊട്ടുപിന്നാലെയാണ് സുപ്രീം കോടതിയിൽത്തന്നെ ഒരുപറ്റം കുരങ്ങുകൾ അതിക്രമിച്ചെത്തിയത്.

https://x.com/sanjayuvacha/status/1842586033348829405?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1842586033348829405%7Ctwgr%5Edc6f0cf26d304e845cbe9537af5adb240185e0ac%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fmonkeys-enter-supreme-court-corridor-viral-video-1.9967121

Leave a Reply

Your email address will not be published. Required fields are marked *