Your Image Description Your Image Description

തിരുവന്തപുരം :കേരളാ കോൺഗ്രസ് പാർട്ടിയുടെ 60-ാം ജന്മദിന സമ്മേളവും വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും ഒക്ടോബർ 9-ാം തീയതി കോട്ടയത്ത് നടക്കും.

ജന്മദിന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് 9ന് ഉച്ചയ്ക്ക് 3 മണിക്ക് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസ് അങ്കണത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് പതാക ഉയർത്തും.
തുടർന്ന് നടക്കുന്ന
സമ്മേളനത്തിൽ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ചെയർമാൻ പി.ജെ ജോസഫ് നിർവ്വഹിക്കും.
1964 ഒക്ടോബർ 9-ാം തീയതി രൂപീകൃതമായ കേരളാ കോൺഗ്രസ് പാർട്ടിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷ പരിപാടികൾ സമ്മേളത്തിൽ പ്രഖ്യാപിക്കും.
പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ,
പോഷക സംഘടനാ നേതാക്കൾ എന്നിവർ സമ്മേളനത്തിൽ സംബന്ധിക്കും.

60-ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് പാർട്ടിയുടെ ജില്ലാ, നിയോജകമണ്ഡലം, മണ്ഡലം ആസ്ഥാനങ്ങളിൽ പാർട്ടി പതാക ഉയർത്തിയും സമ്മേളനങ്ങൾ നടത്തിയും ആചരിക്കുമെന്ന് സെക്രട്ടറി ജനറൽ അഡ്വ.ജോയി ഏബ്രഹാം എക്സ് എംപി. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *