Your Image Description Your Image Description

തിരുവനന്തപുരം : കേരള സ്‌റ്റേറ്റ് ജവഹർ ബാലഭവൻ, മഹാനവമിയോടനുബന്ധിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്നു. ഈ മാസം 13 ന് രാവിലെ 9 മണി മുതൽ പ്രശസ്ത ബാല സാഹിത്യകാരിയും വിവർത്തകയുമായ ഡോ. രാധിക സി നായർ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്നു നൽകും.

കൂടാതെ ബാലഭവൻ്റെ ക്ലാസുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള സംഗീതം, ചിത്രരചന, നൃത്തം തുടങ്ങി ഇരുപതിലധികം വിഷയങ്ങളിലും വിദ്യാരംഭം ഉണ്ടാകും. ജവഹർ ബാലഭവൻ ചെയർമാൻ വി കെ പ്രശാന്ത് എം എൽ എ പരിപാടികളിൽ പങ്കാളിയാകും. എഴുത്തിനിരുത്താനും കൂടുതൽ വിവരങ്ങൾക്കുമായി 0471 – 2316477, 8490774386 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *