Your Image Description Your Image Description

പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനകാലത്ത്, വെര്‍ച്വല്‍ക്യൂ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രം ദര്‍ശനം അനുവദിച്ചാല്‍ മതിയെന്ന തീരുമാനം സാധാരണക്കാരായ ലക്ഷക്കണക്കിന് തീര്‍ഥാടകരുടെ ദര്‍ശനസൗകര്യം ഇല്ലാതാക്കുമെന്ന് ആശങ്ക.

നിലയ്ക്കലും പമ്പയിലും ഉള്‍പ്പെടെയുണ്ടായിരുന്ന സ്‌പോട്ട് ബുക്കിങ് നിര്‍ത്തുന്നതാണ് തിരിച്ചടിയാകുക. വിവിധ ഭക്ത സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.

നവംബര്‍ 16-നാണ് മകരവിളക്ക് തീര്‍ഥാടനം ആരംഭിക്കുന്നത്. ശബരിമലയിലെ തിരക്ക് കുറയ്ക്കുക അത് വഴി ദിവസം 80,000 പേര്‍ക്കുമാത്രം ദര്‍ശനം അനുമതി നൽക്കുക ഇതാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.

കോവിഡ് കാലത്തിനു ശേഷം നിയന്ത്രിതമായി കൂടുതൽ തീർഥാടകരെ പ്രവേശിപ്പിക്കാനാണ് ദേവസ്വം ബോർഡ് സ്പോട്ട് ബുക്കിങ് തുടങ്ങിയത്. കഴിഞ്ഞ വർഷം 80,000 പേർക്ക് ഓൺലൈൻ ബുക്കിങ് വഴിയും 20,000 പേർക്കു സ്പോട്ട് ബുക്കിങ് വഴിയുമായിരുന്നു ദർശനം അനുവദിച്ചത്.

എന്നാല്‍, ശബരിമലയിലെ തിരക്ക്‌ കൈകാര്യം ചെയ്യുന്നതില്‍ പരിചയക്കുറവുള്ള പോലീസുകാരാണ് കഴിഞ്ഞ തീര്‍ഥാടനകാലത്ത് ഭക്തരെ ബുദ്ധിമുട്ടിച്ചതെന്ന ആക്ഷേപം ഉണ്ടായിരുന്നു.

പതിനെട്ടാംപടി കയറാൻ 18 മണിക്കൂർ വരെ കാത്തു നിൽക്കേണ്ട സ്ഥിതിയുണ്ടായി. തുടർന്ന് സ്പോട്ട് ബുക്കിങ് 10,000 ആക്കി പരിമിതപ്പെടുത്തുകയും പിന്നീട് തീർഥാടനത്തിന്റെ അവസാന ദിവസങ്ങളിൽ ഒഴിവാക്കുകയും ചെയ്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *