Your Image Description Your Image Description

എറണാകുളം: ആലുവയിലെ എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. ഒഡിഷ സ്വദേശി അജയ് കുമാറാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്. മൃഗക്കൊഴുപ്പ് സംസ്‌കരിക്കുന്ന വ്യവസായ സ്ഥാപനത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകട കാരണം ഗ്യാസ് സ്‌റ്റൗ പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക നിഗമനം.
അപകടവേളയിൽ ഫാക്‌ടറിയില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഫയർ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. അപകടം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തിവരികയാണെന്നാണ് പോലീസ് നൽകുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *