Your Image Description Your Image Description

തിരുവനന്തപുരം: സൈന്യത്തിൽ കോടിക്കണക്കിന് യുവാക്കളുടെ പ്രതീക്ഷ അസ്തമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഊതി പെരുപ്പിച്ച കണക്കുകൾ പുറത്തുവിടുകയും അതിന്റെ ഭാഗമായി വലിയ പ്രചരണം അഴിച്ചു വിടുകയും ചെയ്യുകയാണ്. ഒരു ഭാഗം മറച്ചുവെച്ച് കണക്കുകൾ പുറത്തുവിടുകയാണ്. കരാർ ജീവനക്കാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നും പിണറായി വിജയൻ ആരോപിച്ചു.

രാജ്യത്തെ തൊഴിൽ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു . തൊഴിലെടുക്കാൻ വേണ്ട ആരോഗ്യം നിലനിർത്താൻ ആവശ്യമായ ഭക്ഷണം പോലും കണ്ടെത്താനുള്ള വരുമാനം തൊഴിലാളികൾക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ സ്വീകരിക്കേണ്ടത് ക്ഷേമ നടപടികൾ സ്വീകരിച്ച് ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടിയാണ്.

അമിത ജോലിഭാരത്തെ തുടർന്ന് കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ അന്ന ഹോസ്റ്റലിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ക്രൂരമായ തൊഴിൽ വേട്ടയാണ് യുവതിക്ക് അനുഭവിക്കേണ്ടി വന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പ്രൊഫഷണൽ മേഖലയിലെ അവസ്ഥയാണ് കുറച്ചു ദിവസം മുൻപ് വാർത്തയായത്. ഇന്നത്തെ കാലത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഭാസമാണിത്. എല്ലാവരും ഇത്തരം ചൂഷണങ്ങൾക്ക് ഇരയാകുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *