Your Image Description Your Image Description

മലപ്പുറം: പിവി അൻവറിന്റെ പുതിയ പാർട്ടിയിലേക്ക് ചേരുമെന്ന് മലപ്പുറത്തെ എൻസിപി പ്രാദേശിക നേതാക്കൾ. ഇവർ പാർട്ടിയിൽ നിന്നും രാജിവച്ചു. മഞ്ചേരിയിൽ പാർട്ടി രൂപീകരണം പ്രഖ്യാപിക്കാനിരിക്കെയാണ് അതിവേഗ നീക്കങ്ങൾ. എൻസിപിയുടെ യുവജന വിഭാഗം മുൻ ജില്ലാ പ്രസിഡണ്ട് ഷുഹൈബ് എടവണ്ണ, എറനാട് നിയോജക മണ്ഡലം പ്രസിഡണ്ട് പുതിയത്ത് ഇഖ് ലാസ്, സെക്രട്ടറിമാരായ ഷഹാലുദ്ദീൻ ചെറ്റിശേരി, സജീർ പി.ടി എന്നിവരാണ് രാജിവച്ചത്.

അതേസമയം സിപിഎമ്മിനോട് ഇടഞ്ഞ പി.വി അൻവർ ഡിഎംകെ മുന്നണിയിലേക്കെന്ന സൂചനകളും പുറത്തുവന്നു. രാഷ്ട്രീയ വിവാദങ്ങൾക്കിടെ ചെന്നൈയിലെത്തി അൻവർ ഡിഎംകെ നേതാക്കളുമായി ചർച്ച നടത്തി. തമിഴ്‌നാട്ടിലെ ലീഗ് നേതാക്കളെയും അൻവർ കണ്ടതായാണ് വിവരം. ചെന്നൈയിലെ കെടിഡിസി റെയിൻ ഡ്രോപ്‌സ് ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മുസ്‌ലിം ലീഗിന്റെ തമിഴ്‌നാട് ജനറൽ സെക്രട്ടറി കെഎഎം മുഹമ്മദ് അബൂബക്കർ, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കൾ എന്നിവർ ചെന്നൈയിലെ കൂടിക്കാഴ്ചയിൽ പങ്കെടുത്തതായാണ് വിവരം.

ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നു. അൻവർ ലക്ഷ്യമിടുന്നത് ഡിഎംകെ മുന്നണിയെന്ന് സഹപ്രവർത്തകൻ ഇ എ സുകു വ്യക്തമാക്കി. നാളെ മഞ്ചേരിയിൽ അൻവർ പാർട്ടി രൂപീകരണം പ്രഖ്യാപിക്കാനിരിക്കെയാണ് സുകുവിന്റെ വെളിപ്പെടുത്തൽ. ഡിഎംകെയിൽ അൻവറും അണികളും ലയിക്കില്ല. പ്രത്യേകപാർട്ടിയുണ്ടാക്കി സഖ്യമുണ്ടാക്കാനാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *