Your Image Description Your Image Description

‘മാജിക് മഷ്‌റൂം’ എന്ന സൈലോസിബിൻ മഷ്‌റൂം കഴിച്ച 37 വയസുകാരൻ ലഹരിയിൽ സ്വന്തം ജനനേന്ദ്രിയം കോടാലി കൊണ്ട് മുറിച്ചുനീക്കി. ഓസ്ട്രിയക്കാരനായ യുവാവാണ് മയക്കുമരുന്ന് ലഹരിയിൽ ജനനേന്ദ്രിയം വെട്ടിയരിഞ്ഞത്. വിഷാദരോഗവും അമിത മദ്യപാനശീലവുമുള്ള ഇയാൾ ഒരു അവധിക്കാല വീട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോഴാണ് നാല് മുതൽ അഞ്ച് എണ്ണം വരെ ഉണങ്ങിയ സൈലോസിബിൻ എന്ന മാജിക് മഷ്റൂം കഴിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കൂൺ കഴിച്ചതോടെ ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന് മുറിയിലുണ്ടായിരുന്ന ഒരു കോടാലി ഉപയോഗിച്ച് തൻറെ ജനനേന്ദ്രിയം കഷ്ണങ്ങളായി മുറിച്ച് നീക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

അതിന് പിന്നാലെ അമിത രക്തസ്രാവം ഉണ്ടായപ്പോൾ അദ്ദേഹം തൻറെ ജനനേന്ദ്രിയത്തിന് ചുറ്റും ഒരു തുണി കെട്ടി രക്തസ്രാവം തടയാൻ ശ്രമിച്ചു. പിന്നീട് നീക്കം ചെയ്ത ജനനേന്ദ്രിയത്തിൻറെ ഭാഗങ്ങൾ ഐസ് നിറച്ച ഒരു ജാറിൽ ഇട്ട് വച്ച ശേഷം രക്തത്തിൽ കുളിച്ച് വീടിന് പുറത്തിറങ്ങി. ചോര ഒലിപ്പിച്ച് ഒരാൾ നടന്ന് നീങ്ങുന്നത് കണ്ട ഒരു വഴിയാത്രക്കാരനാണ് ആംബുലൻസ് വിളിച്ച് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും അപകടം നടന്ന് അഞ്ച് മണിക്കൂറുകൾ പിന്നിട്ടിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതിനിടെ മുറിൽ മഞ്ഞും മണ്ണും പുരണ്ടിരുന്നതിനാൽ ശസ്ത്രക്രിയയ്ക്ക് വലിയ വെല്ലുവിളികൾ നേരിട്ടു. ഒടുവിൽ ജനനേന്ദ്രിയത്തിൻറെ ഏകദേശം രണ്ട് സെൻറീമീറ്റർ പെനൈൽ ഷാഫ്റ്റും അഗ്രഭാഗവും മാത്രം ഡോക്ടർമാർക്ക് തുന്നിച്ചേർക്കാൻ കഴിഞ്ഞൊള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷവും മനോവിഭ്രാന്തി കാട്ടിയ യുവാവിനെ സൈക്യാട്രിക് വാർഡിലേക്ക് മാറ്റി. ഇപ്പോൾ യുവാവ് സുഖം പ്രാപിച്ച് വരികയാണ്. വിഷാദം, ഉത്കണ്ഠ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ സൈലോസിബിൻ ഉപയോഗിക്കുന്നുണ്ടെങ്കിലും ആരോഗ്യപ്രവർത്തകരുടെ കുറിപ്പടികളില്ലാതെ ഇത്തരം മാജിക് മഷ്റൂം പോലുള്ള ലഹരികൾ ഉപയോഗിക്കരുതെന്ന് വാർത്ത റിപ്പോർട്ട് ചെയ്ത അക്കാദമിക് ജേണലായ മെഗാ ജേണൽ ഓഫ് സർജറിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തു. മജിക് മഷ്റൂം ചിലരിൽ പ്രതികൂല മനഃശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *