Your Image Description Your Image Description

ന്യൂഡൽഹി: സവർക്കറെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ് അയക്കും. കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ പ്രത്യേക കോടതി ഉത്തരവിട്ടു. രാഹുൽ ലണ്ടനിൽ വച്ച് നടത്തിയ പരാമർശത്തിന് എതിരെ സവർക്കറിൻ്റെ കൊച്ചുമകൻ സത്യകി സവർക്കറാണ് കോടതിയെ സമീപിച്ചത്. ഒക്ടോബർ 23 ന് കോടതിയിൽ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം.

2023 മാർച്ച് 5ന് ലണ്ടനിൽ ഓവർസീസ് കോൺഗ്രസിൽ നടത്തിയ പരാമർശമാണ് കേസിനിടയാക്കിയത്. ഏപ്രിലിലാണ് സത്യകി കേസ് ഫയൽ ചെയ്തത്. സവർക്കർ എന്ന കുടുംബപ്പേര് അപകീർത്തിപ്പെടുത്താനും കുടുംബത്തിൻ്റെ വികാരങ്ങളെ വ്രണപ്പെടുത്താനും രാഹുൽ ഗാന്ധി ശ്രമിക്കുന്നുവെന്നും നിയമപ്രകാരം വിചാരണ ചെയ്യണമെന്നും പരമാവധി ശിക്ഷ നൽകണമെന്നുമായിരുന്നു സത്യകിയുടെ ഹർജ്ജി.

Leave a Reply

Your email address will not be published. Required fields are marked *