Your Image Description Your Image Description

കൊല്ലം : പൂജ – ദീപാവലി അവധി കണക്കിലെടുത്ത് താംബരത്തു നിന്ന് പുനലൂർ – കൊല്ലം വഴി കൊച്ചുവേളിയിലേക്ക് എസി സ്പെഷൽ ട്രെയിൻ.

ഈ മാസം 11ന് സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു. ഈ സീസണിൽ 12 സർവീസുകൾ വീതമാണ് ഉണ്ടാകുക.

വെള്ളിയാഴ്ചകളിൽ വൈകിട്ട് 7.30നു താംബരത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 11.30നു കൊച്ചുവേളിയിൽ എത്തും. ഞായറാഴ്ച വൈകിട്ട് 3.25നു കൊച്ചുവേളിയിൽ നിന്നു യാത്ര തിരിച്ചു തിങ്കൾ രാവിലെ 7.35നു താംബരത്തെത്തും. തെന്മല, പുനലൂർ, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *