Your Image Description Your Image Description

തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയനിൽ ഒഴിവുള്ള സഹകരണ വിദ്യാഭ്യാസ ഇൻസ്ട്രക്ടർ ഗ്രേഡ് III, എൽ.ഡി ക്ലർക്ക് തസ്തികകളിലേക്ക് താൽക്കാലിക നിയമനം.

നിയമനവുമായി ബന്ധപ്പെട്ട് എഴുത്തു പരീക്ഷ ഒക്ടോബർ 20ന് ഞായറാഴ്ച രാവിലെ 10 മുതൽ 12 വരെ തിരുവനന്തപുരത്ത് കുറവൻകോണത്തുള്ള സഹകരണ പരിശീലന കോളേജ്/ കേന്ദ്രത്തിൽ വച്ച് നടത്തുന്നു.

ഉദ്യോഗാർത്ഥികൾ രാവിലെ 9.30ന് മുമ്പ് പരീക്ഷാ ഹാളിൽ പ്രവേശിക്കേണ്ടതാണ്. ഒക്ടോബർ 5-ാം തീയതി മുതൽ ഹാൾടിക്കറ്റ് അയച്ച് തുടങ്ങും. ഒക്ടോബർ 15ന് മുമ്പ് ഹാൾടിക്കറ്റ് ലഭിക്കാത്തവർ സംസ്ഥാന സഹകരണ യൂണിയൻ ഹെഡ്ഡാഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0471 2320420.

Leave a Reply

Your email address will not be published. Required fields are marked *