Your Image Description Your Image Description

തിരുവനന്തപുരം : ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ എം.ടെക്കിനു ഒഴിവു വന്നിട്ടുള്ള (ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്, മെഷീൻ ഡിസൈൻ, കമ്പ്യൂട്ടർ സയൻസ്) ബ്രാഞ്ചുകളിലേക്ക് 3 ന് സ്പോട്ട് അഡ്മിഷൻ നടത്തും.

എസ്.സി / എസ്.ടി / ഒബിസി, ജനറൽ വിഭാഗം ഉൾപ്പെടെയുള്ള വിദ്യാർഥികൾ രാവിലെ 11 ന് ബന്ധപ്പെട്ട രേഖകൾ സഹിതം കോളേജിൽ ഹാജരാകണം. യോഗ്യതയുള്ള വിദ്യാർഥികളെ Tata Elxsi സ്റ്റൈപ്പന്റോടെ ഇന്റേൺഷിപ്പിനായി തിരഞ്ഞെടുക്കും.

ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ജോലി ലഭിക്കും. വിശദവിവരങ്ങൾക്ക്: www.sctce.ac.in.

Leave a Reply

Your email address will not be published. Required fields are marked *