Your Image Description Your Image Description

തിരുവനന്തപുരം : സംസ്ഥാനത്തെ ബിരുദാനന്തര ബിരുദ ദന്തൽ കോഴ്സിൽ സംസ്ഥാനത്തെ കോളജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവരും കേന്ദ്ര സർക്കാരിന്റെ പുതുക്കിയ മാനദണ്ഡ പ്രകാരം നീറ്റ് എം.ഡി.എസ് യോഗ്യത നേടിയിട്ടുള്ളവരുമായ വിദ്യാർഥികളിൽനിന്നും പ്രവേശന പരീക്ഷാ കമ്മീഷണർ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് ഒക്ടോബർ 6ന് രാത്രി 11.59 വരെ അപേക്ഷിക്കാം.

സ്ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുശേഷം സംസ്ഥാന ദന്തൽ കോളജുകളിൽ ഒഴിഞ്ഞുകിടക്കുന്ന ജനറൽ കാറ്റഗറി സീറ്റുകളിലേക്ക് മാത്രമായിരിക്കും പുതുതായി യോഗ്യത നേടിയ വിദ്യാർഥികളെ പരിഗണിക്കുന്നത്.

പുതുതായി അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾ നേറ്റിവിറ്റി, ജനനതീയതി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും കമ്മ്യൂണിറ്റി/ കാറ്റഗറി/ ഫീസ് ആനുകൂല്യം (ബാധകമായവർക്ക് മാത്രം) എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും ഓൺലൈൻ അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. വിശദമായ വിജ്ഞാപനം www.cee.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2525300.

Leave a Reply

Your email address will not be published. Required fields are marked *