Your Image Description Your Image Description

കോഴിക്കോട്: ഹരിത വിവാദത്തിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരായ കേസ് നടപടികൾ ഹൈക്കോടതി റദ്ദാക്കി.യൂത്ത് ലീഗ് നേതാവ് നജ്മ തബ്ഷീറയുടെ പരാതിയിലെടുത്ത കേസാണ് റദ്ദാക്കിയത്.

കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ കേസാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. 2021 ജൂണ്‍ 22ന് നടന്ന എംഎസ്എഫ് നേതൃയോഗത്തിൽ പികെ നവാസ് ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു ഹരിത നേതാക്കളുടെ പരാതി.

കോഴിക്കോട് വെള്ളയിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പികെ നാവാസ് നൽകിയ ഹർജിയിലാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *