Your Image Description Your Image Description

ഹരിപ്പാട്: ആക്രി പെറുക്കാനെത്തി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിലായി. ആറാട്ടുപുഴ മംഗലം കുറിച്ചിക്കൽ കുടുംബ ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച കേസിലാണ് സൗത്ത് ഡൽഹി ശ്രീനിവാസപുരി തൈമുർ സ്വദേശി മുഹമ്മദ് ബാബു(31) പിടിയിലായത്. തൃക്കുന്നപ്പുഴ പോലീസ് കായംകുളം കുട്ടുംവാതുക്കൽ പാലത്തിനു സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 11ന് ആയിരുന്നു സംഭവം. ആക്രി ശേഖരിക്കുന്നതിന്റെ മറവിൽ ക്ഷേത്രത്തിലെത്തിയ പ്രതി ഉപദേവതാ ക്ഷേത്രങ്ങളുടെ മുൻപിൽ ഉണ്ടായിരുന്ന രണ്ട് കാണിക്ക വഞ്ചികൾ മോഷ്ടിക്കുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ ഷാജിമോൻ ബി, സബ് ഇൻസ്പെക്ടർ അജിത് കുമാർ. കെ സിവിൽ പൊലീസ് ഓഫീസർമാരായ പ്രജു, സജീഷ്, ശരത്, അക്ഷയ് കുമാർ, ഇക്ബാൽ, വിശാഖ്, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *