Your Image Description Your Image Description

കൊല്ലം : എടിഎം തകർത്ത് പണം കവരാൻ ശ്രമിച്ച കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ. ബംഗാൾ ജൽപിഗുരി മലൻഗി ടീ ഗാർഡനിൽ ക്രിസ്റ്റഫർ ലോക്രയെയാണ് (33) കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച പുലർച്ചെ കല്ലുംതാഴത്ത് സ്ഥിതി ചെയ്യുന്ന സ്വകാര്യ ബാങ്കിന്റെ എടിഎം കുത്തിത്തുറന്ന് പണം തട്ടാൻ ശ്രമിച്ചത്.സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തിപ്പൊളിക്കുകയായിരുന്നു.

മോഷണ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് എടിഎമ്മിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *