Your Image Description Your Image Description

തൃശൂർ: മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.ചേർപ്പ് എട്ടുമന പാടത്താണ് അസ്ഥികൂടം കണ്ടെത്തിയത്. കൃഷിക്കുവേണ്ടി പ്രദേശത്ത് ട്രാക്ടർ ഉപയോഗിച്ച് വൃത്തിയാക്കാൻ എത്തിയവരാണ് അസ്ഥികൂടം കണ്ടത് .

ഉടൻ തന്നെ ഇവർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി പരിശോധന നടത്തി. ഈ പാടത്ത് വെള്ളം കയറിക്കിടക്കുകയായിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് ഇത് വറ്റിച്ചത്.അതേസമയം, പ്രദേശത്ത് കാണാതായത് ആരൊക്കെയാണെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. .

Leave a Reply

Your email address will not be published. Required fields are marked *