Your Image Description Your Image Description

ബെയ്‌റൂട്ട്: ലെബനനിൽ ഹിസ്‌ബുള്ളയെ തകർക്കുന്നതിനുള്ള ഇസ്രയേൽ നടപടി കൂടുതൽ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് പുലർച്ചെ ഇസ്രയേൽ ബെയ്‌റൂട്ടിൽ വ്യോമാക്രമണം നടത്തി.ബെയ്‌റൂട്ടിലെ ജനവാസമേഖലയ്‌ക്ക് നേരെയാണ് ഇസ്രയേൽ ആക്രമണം അഴിച്ച് വിട്ടത്. ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു.കോല ജില്ലയിൽ അപാർട്ട്‌മെന്റിന്റെ മുകളിലത്തെ നില വ്യോമാക്രമണത്തിൽ തകർന്നു.

ഇന്നലെ വൈകുന്നേരത്തോടെ പ്രദേശത്ത് ഇസ്രയേലി ഡ്രോണുകളുടെ ശക്തമായ സാന്നിദ്ധ്യം അറിയിച്ചു. ബെയ്‌റൂട്ടിന് ശേഷം ഇസ്രയേൽ സൈന്യം ബെകാ മേഖലയിലേക്ക് തിരിയുമെന്നാണ് റിപോർട്ടുകൾ.
വടക്കൻ ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ അപകട സൂചന മുൻനിർത്തി സൈറൻ മുഴങ്ങിയിരുന്നു. എന്നാൽ ലെബനൻ അയച്ച ഒരു മിസൈലിന്റെ മുന്നറിയിപ്പ് സൈറനായിരുന്നു അതെന്നും തങ്ങളുടെ പ്രതിരോധ സംവിധാനം മിസൈലിനെ തകർത്തെന്നും ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.

ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്റെ സെക്രട്ടറി ജനറൽ ഹസൻ നസ്രള്ളയെ (64) വ്യോമാക്രമണത്തിൽ ഇസ്രയേൽ വധിച്ചിരുന്നു.ഇസ്രയേലിനെ ഭയന്ന് നസ്രള്ള ഒളിവിൽ കഴിഞ്ഞിരുന്ന ബെയ്റൂട്ടിലെ ഭൂഗർഭ കേന്ദ്രം ബോംബാക്രമണത്തിൽ നശിപ്പിച്ചു. നസ്രള്ളയുടെ മകൾ സൈനബും ഉന്നത കമാൻഡർ അലി കരാകെ അടക്കം അഞ്ച് ഹിസ്ബുള്ള ഉന്നതരും കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *