Your Image Description Your Image Description

തിരുവനന്തപുരം : എസ്എടി ആശുപത്രിയില്‍ വൈദ്യുതി മൂന്ന് മണിക്കൂറോളം തടസപ്പെട്ട സംഭവത്തില്‍ ആശ്വാസം.താൽക്കാലിക ജനറേറ്ററെത്തിച്ചാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.

നാന്നൂറിലധികം രോഗികളുള്ള ആശുപത്രിയിൽ വൈദ്യുതി മണിക്കൂറുകൾ മുടങ്ങിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വൈദ്യുതി ഇല്ലാത്ത സമയത്ത് ആശുപത്രിയിൽ പ്രസവം നടന്നെന്നും ടോർച്ച് ഉപയോഗിച്ചാണ് പരിശോധനകൾ നടന്നതെന്നും രോഗികൾ ആരോപിച്ചു.

വൈദ്യുതി പുനസ്ഥാപിക്കാന്‍ സാധിക്കാതെ വന്നതോടെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ രോഷാകുലരായി.
പൊലീസും രോഗികളുടെ ബന്ധുക്കളും തമ്മില്‍ ആശുപത്രി പരിസരത്ത് വലിയ വാക്കുതര്‍ക്കം നടന്നിരുന്നു.ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാകുന്ന സ്ഥിതിയുമുണ്ടായിരുന്നു.

കെഎസ്ഇബി ട്രാൻസ്ഫോർമർ തകരാറായത് കൊണ്ടാണ് വൈദ്യുതി തടസ്സപ്പെടാൻ ഉണ്ടായ കാരണമെന്ന് ആശുപത്രി അധികൃതരുടെ വാദം. വൈദ്യുതിയില്ലാത്തത് സപ്ലൈ തകരാർ കൊണ്ടല്ലെന്നായിരുന്നു കെഎസ്ഇബി വിശദീകരണം.

വൈദ്യുതി മുടങ്ങിയതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി. സമഗ്ര സാങ്കേതിക സമിതി അന്വേഷണം നടത്തുമെന്ന് വീണാ ജോർ‌ജ് അറിയിച്ചു. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *