Your Image Description Your Image Description

തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എയുടെ പരാതിക്ക് പിന്നാലെ എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ ഉൾപ്പെടെയുള്ളവർക്കെതിരേ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോർട്ട് പോലീസ് മേധാവി ഷെയ്‌ക്ക്‌ ദർവേഷ്‌ സാഹേബ് ഈയാഴ്ച കൈമാറും. നിയമസഭ ആരംഭിക്കുന്നതിന് മുൻപേ തന്നെ മുഖ്യമന്ത്രി റിപ്പോർട്ട് പരിശോധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേകസംഘം പി.വി. അൻവറിൽ നിന്നും എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിൽ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ആർ.എസ്.എസ്. നേതാക്കളെ കണ്ടത് സ്വകാര്യസന്ദർശനത്തിന്റെ ഭാഗം മാത്രമെന്ന് എം.ആർ. അജിത്കുമാർ മൊഴിയെടുപ്പിലും ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *