Your Image Description Your Image Description

ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴക (ടിവികെ) ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം ഒക്ടോബർ 27ന് വൈകിട്ട് 4നു വില്ലുപുരം വിക്രവാണ്ടിയിൽ നടക്കും. പാർട്ടി പ്രത്യയശാസ്ത്രവും രാഷ്ട്രീയതന്ത്രവും പ്രചാരണ പരിപാടികളും സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നു വിജയ് അറിയിച്ചു. ഒന്നരലക്ഷത്തിലേറെപ്പേരെ അണിനിരത്തി ശക്തി തെളിയിക്കാനാണു നീക്കം.

കഴിഞ്ഞ മാസം 22ന് പാർട്ടിഗാനവും പതാകയും വിജയ് പുറത്തിറക്കിയിരുന്നു. പതാകയിൽ ഉപയോഗിച്ചിരിക്കുന്ന പ്രതീകങ്ങളെക്കുറിച്ചും പാർട്ടിയുടെ നയങ്ങളെക്കുറിച്ചും സംസ്ഥാന സമ്മേളനത്തിൽ വിജയ് വിശദീകരിക്കും. പാർട്ടി നയങ്ങൾ വോട്ടർമാരെ ആകർഷിക്കുന്നതാകണം. അതുകൊണ്ടുതന്നെ പല മുതിർന്ന രാഷ്ട്രീയ നേതാക്കളോടും ആലോചിച്ച ശേഷമാകും അവ തയാറാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *