Your Image Description Your Image Description

തിരുവനന്തപുരം: മാനസികവെല്ലുവിളികൾ നേരിടുന്നവരുടെ ക്ഷേമത്തിനായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന  സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മെന്റൽ റീറ്റാർഡേഷനിൽ  (സി.ഐ.എം.ആ) സൗരോർജപ്ലാന്റ് സ്ഥാപിച്ച് ആക്സിയടെക്‌നോളജീസ്. ടെക്‌നോപാർക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള വാഹനസോഫ്ട്‍വെയർ നിർമാണകമ്പനിയായ ആക്സിയ ടെക്‌നോളജീസിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായാണ് സോളാർ പ്ലാന്റ്  നിർമാണം പൂർത്തിയാക്കിയത്. 10 കിലോവാട്ട് ശേഷിയുള്ള ഓൺ ഗ്രിഡ് സോളാർ സംവിധാനമാണ്  സി.ഐ.എം.ആറിൽ പ്രവർത്തനംതുടങ്ങുന്നത്. സുസ്ഥിരമായ ഊർജ  ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം  ഊർജക്ഷമതയും വർധിപ്പിക്കുന്നതാണ് ഈ നീക്കം.

ബഹുമാനപ്പെട്ട സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലാണ് സോളാർ സംവിധാനത്തിന്റെ  സ്വിച്ച് ഓൺ കർമംനിർവഹിച്ചത്. ഓരോ ദിവസവും 40 യൂണിറ്റ് വൈദ്യുതി  സ്വയം ഉല്പാദിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. സി.ഐ.എം.ആറിന്റെപ്രവർത്തനങ്ങൾ ക്കാവശ്യമായ ഊർജം ഉപയോഗപ്പെടുത്തിയ ശേഷം കൂടുതലായി ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക്വിൽക്കുകയും ചെയ്യാം.

സി.ഐ.എം.ആർ പോലെ ജീവകാരുണ്യത്തിലൂന്നി പ്രവർത്തിക്കുന്ന എല്ലാ മഹത്തായ ആശയങ്ങളും  സ്ഥാപനങ്ങളും ഒരുപാട്ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിന് സർക്കാർ എക്കാലത്തും പിന്തുണ നൽകും. എങ്കിലും  പൊതുസമൂഹ ത്തിന്റെയും  സ്വകാര്യമേഖലയുടെയും സഹകരണവും കൂടി ആവശ്യമാണെന്ന് സംസ്ഥാന  ധനകാര്യ മന്ത്രി ശ്രീ. കെ.എൻ. ബാലഗോപാലാൽ പറഞ്ഞു. ഇത്തരത്തിൽ മാതൃകപരമായ  പ്രവർത്തനങ്ങളിലേർപ്പെടുന്ന ആക്സിയ ടെക്‌നോളജീസിനെമന്ത്രി അഭിനന്ദിച്ചു.

വിദ്യാഭ്യാസം, സുസ്ഥിരവികസനം എന്നീ മേഖലകളിലാണ് ആക്സിയ ടെക്‌നോളജീസിന്റെ  സാമൂഹിക പ്രതിബദ്ധതാ ഉദ്യമങ്ങൾശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് കമ്പനിയുടെ  സ്ഥാപക സിഇഒ ജിജിമോൻ ചന്ദ്രൻ പറഞ്ഞു. കേരളത്തിലും പുറത്തും അനേകായിരം കുട്ടികൾക്കു പ്രതീക്ഷയുടെയും  അവസരത്തിന്റെയും വെളിച്ചമായി മാറിയ സി.ഐ.എം.ആർ എന്ന  ഈ മഹത്തായ  സ്ഥാപനവുമായികൈകോർത്തു പ്രവർത്തിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാനസികമായി ഭിന്നശേഷി നേരിടുന്നവരെ സഹായിക്കാനുള്ള സമൂഹത്തിൽ സെൻട്രൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മെന്റൽ റീറ്റാർഡേഷന്റെപ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തും ഊർജവും നൽകുന്ന പദ്ധതിയാണിതെന്ന് സി.ഐ.എം.ആർന്റെ പ്രസിഡന്റ് ഫാ. തോമസ് ചെങ്ങനാരിപ്പറമ്പിൽ  പറഞ്ഞു. ഈ മഹത്തായ കർമത്തിനായി പ്രവർത്തിച്ച ആക്സിയ ടെക്‌നോളജീസ്  സംഘത്തോടുള്ളഅകമഴിഞ്ഞ നന്ദിയും അദ്ദേഹം അറിയിച്ചു.

ആക്സിയ ടെക്‌നോളജീസിന്റെ സ്ഥാപക സിഇഒ ജിജിമോൻ ചന്ദ്രൻ , ചീഫ് ഫിനാൻഷ്യൽ ഓഫിസർ  രാജേഷ് പണിക്കർ, സി.ഐ.എം.ആർന്റെ പ്രസിഡന്റ് ഫാ. തോമസ്  ചെങ്ങനാരിപ്പറമ്പിൽ എനനിവർ  ചടങ്ങിൽ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *