Your Image Description Your Image Description

എല്ലാ വര്‍ഷവും പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ഗണേശോത്സവം. എന്താണ് ഗണേശോത്സവമെന്നും എന്തിനാണ് ഇത് ആഘോഷിക്കുന്നതെന്നും അറിയേണ്ടേ?. . .

ഹിന്ദുമത വിശ്വാസികളുടെ ദൈവമായ ഗണപതിയുടെ പിറന്നാളാണ് ഗണേശോത്സവമായി , ഗണേശ ചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്. ശിവന്റെയും പാര്‍വ്വതിയുടെയും ഇളയ പുത്രനാണ് ഗണപതി. 108 പേരുകളിലാണ് ഗണപതി അറിയപ്പെടുന്നത്. കലയുടെയും ശാസ്ത്രത്തിന്റെയും അറിവിന്റെയും ദേവനായി അറിയപ്പെടുന്നു. എന്ത് ചടങ്ങുകള്‍ നടക്കുമ്പോഴും ഗണപതിയെ ധ്യാനിച്ച് കൊണ്ടാണ് ആരംഭിക്കുന്നത്. വിഘ്നങ്ങളില്ലാത്തെ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് ഇതെന്നും പറയപ്പെടുന്നു. വിനായകന്‍ എന്നും ഗണേശനെന്നും വിഘ്നേശ്വരനെന്നും ഗണപതി വിശ്വാസികളില്‍ അറിയപ്പെടുന്നു.

ഗണേശചതുര്‍ത്ഥി ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് മഹാരാഷ്ട്രക്കാരാണ്. പത്ത് ദിവസത്തെ ആഘോഷങ്ങള്‍ക്കായി ഗണപതിയുടെ വിവിധ വര്‍ണത്തിലുള്ള പ്രതിമകള്‍ ഭക്തര്‍ നിര്‍മ്മിക്കുന്നു. പത്ത് ദിവസം ഗണപതിയുടെ വിഗ്രഹത്തില്‍ പൂജയും പുഷ്പങ്ങളും അര്‍പ്പിക്കുന്നു. നാല് ഘട്ടങ്ങളിലായി നടത്തുന്ന പൂജകളുടെ അവസാനത്തെ ദിവസത്തില്‍ ഗണേശ വിഗ്രഹം നദിയില്‍ അല്ലെങ്കിൽ കടലിൽ ഒഴുക്കുകയാണ് ചെയ്യുന്നത്.

ഈ ദിവസം ആഘോഷിക്കുവാനായി 20 ലധികം മധുരം വിളമ്പാറുണ്ട്. ബ്രാഹ്മണര്‍ക്കിടയില്‍ മാത്രം ആഘോഷിച്ചിരുന്ന ചടങ്ങുകള്‍ പൊതുജനതയ്ക്ക് മുന്നില്‍ എത്തി പൊതു ആഘോഷമാക്കി ഗണേശചതുര്‍ത്ഥിയെ മാറ്റി. ഇന്ത്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഗണേഷ ചതുര്‍ത്ഥി. തായ്‌ലന്റ്, കബാഡിയ, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ചൈന എന്നിവിടങ്ങളിലും ഗണപതിയ്ക്ക് ഭക്തന്മാരുണ്ട്.

ആഘോഷങ്ങള്‍

ഗണേശ ചതുര്‍ത്ഥി അഥവാ വിനായക ചതുര്‍ത്ഥി ആഘോഷിക്കുകയാണ് ഇന്ന്. പത്ത് ദിവസം മുന്‍പ് തുടങ്ങിയ ആഘോഷങ്ങള്‍ക്ക് അവസാനം കുറിയ്ക്കുകയാണ്. നാല് ഘട്ടങ്ങളിലാണ് ഗണപതി ഭവാന്റെ വിഗ്രഹത്തില്‍ പൂജ നടത്തി ഇന്ന് കടലില്‍ ഒഴുക്കും. മനുഷ്യകുലത്തിന്റെ പ്രാര്‍ത്ഥനകള്‍ ഏറ്റുവാങ്ങി ഗണപതി ഭഗവാനെ കടലില്‍ നിമജ്ജനം ചെയ്യും. താമരയും കറുകപ്പുല്ലും എന്നിങ്ങനെ എല്ലാം ചേര്‍ത്ത് അണിയിച്ചൊരുക്കിയാണ് ഘോഷയാത്ര നടത്തുന്നത്.

എന്തിനാണ് നിമജ്ജനം ചെയ്യുന്നത്?

ഗണേശ ഭഗവാന്റെ വിഗ്രഹം നിമജ്ജനം ചെയ്യപ്പെട്ടാലും ഊര്‍ജ്ജം നിലനില്‍ക്കുന്നു എന്നാണ് പറയുന്നത്. ജീവന്റെ സംരക്ഷകനായ മഹാവിഷ്ണുവിന് വേണ്ടിയാണ് ഈ ദിനം സമര്‍പ്പിക്കപ്പെടുന്നത്. ആരാധന നടത്തുന്നതിന് വേണ്ടിയാണ് വിഗ്രഹങ്ങള്‍, എന്നാല്‍ പ്രകൃതിയിലെ നിയമം അനുസരിച്ച് പലമാറ്റങ്ങളും സംഭവിക്കുകയും ആത്യന്തികമായി ഊര്‍ജ്ജം മാത്രമാണ് നിലനില്‍ക്കുന്നത് എന്നാണ് ഇതിന്റെ അര്‍ത്ഥം. ഭഗവാന്റെ രൂപരഹിതമായ അനുഗ്രഹവും നേട്ടങ്ങളും നിങ്ങള്‍ക്ക് ചുറ്റും നിലനില്‍ക്കുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം.

Leave a Reply

Your email address will not be published. Required fields are marked *