Your Image Description Your Image Description

ഹൈക്കോടതി ഇന്ന് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജി വീണ്ടും പരിഗണിക്കും. വിധവാ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത് നൽകിയ ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്.

സിംഗിൾ ബെഞ്ച് സംസ്ഥാന സർക്കാരിനോട് എന്തുകൊണ്ട് പെൻഷൻ നൽകിയില്ലെന്ന് മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് കോടതിയില്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ മറുപടി നല്‍കും. അതേസമയം കോടതി ഇന്നലെ അറിയിച്ചത് മറിയക്കുട്ടിയുടെ മൂന്നു മാസത്തെ ചെലവ് സർക്കാർ പെൻഷൻ നൽകിയില്ലെങ്കിൽ ഏറ്റെടുക്കണമെനന്നായിരുന്നു. കേന്ദ്ര സർക്കാരും കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന സർക്കാർ ആരോപണത്തിന് മറുപടി നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി സർക്കാരിനെ പെന്‍ഷന്‍ മുടങ്ങിയിതിനെതിരെ മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്. പെൻഷൻ മറിയക്കുട്ടിക്ക് നൽകിയേ തീരുവെന്നാണ് കോടതി പറഞ്ഞത്. സർക്കാരിന് .പണം മറ്റ് കാര്യങ്ങൾക്ക് പണം ചെലവാക്കാൻ ഉണ്ടെന്നും കൊടുക്കാൻ പറ്റില്ലെങ്കില്‍ മരുന്നിന്‍റേയും ആഹാരത്തിന്‍റേയും ചെലവെങ്കിലും കൊടുക്കുവെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *