Your Image Description Your Image Description

കൊച്ചി : കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പൈലിങ്ങ് ശനിയാഴ്ച ആരംഭിക്കും . മന്ത്രി പി രാജീവ് സ്വിച്ച് ഓണാ ക്കിയതിന് ശേഷം പകൽ 2.30ന് കൊച്ചിൻ സ്‌പെഷ്യൽ ഇക്കണോമിക് സോൺ ആദ്യ വർക്കിങ് പൈൽ മെട്രോ സ്‌റ്റേഷൻ പരിസരത്ത് സ്ഥാപിക്കും.

ജൂണിൽ നിർമാണത്തിന്റെ രൂപരേഖയും മറ്റും പൂർത്തിയാക്കിയിരുന്നു . പിന്നാലെ കെഎംആർഎൽ അധികൃതർ സിവിൽ, ആർക്കിടെക്ചറൽ, ട്രാക്ക്, സിസ്റ്റം ജോലികളുടെ ടെൻഡർ നടപടികൾ ഒക്കെ വിലയിരുത്തി അത് അനുസരിച്ച് പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നു . കലൂർ ജെഎൽഎൻ അന്താരാഷ്‌ട്ര സ്‌റ്റേഡിയംമുതൽ കാക്കനാട്‌ ഇൻഫോപാർക്കുവരെയാണ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണമാണ് നടക്കുവാൻ പോകുന്നത് . അഫ്കോൺസ് ഇൻഫ്രാ സ്ട്രക്‌ചർ ലിമിറ്റഡിനാണ്‌ 1141.32 കോടി രൂപയ്ക്ക് കരാർ നൽകിയിരിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *