Your Image Description Your Image Description

ലഖ്നൗ: സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോ എടുക്കുന്നതിനി ടെ ഒഴുക്കിൽപ്പെട്ട് കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു . രണ്ട് ദിവസമായി നടത്തുന്ന തിരച്ചിലിൽ ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല . ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആദിത്യ വർധൻ സിങ്ങിനെയാണ് കാണാതായത് . കാൺപുർ ജില്ലയിലെ ബിൽ​ഹൗ‍ർ ടൗണിൽ നനമൗ ഘട്ടിലാണ് ആദിത്യ ഒഴുക്കിൽപ്പെട്ടത്.

അതേസമയം ആദിത്യയെ രക്ഷിക്കാൻ വിദ​ഗ്ധർ ഉദ്യോ​ഗസ്ഥനെ ഇറങ്ങുന്നതിന് 10,000 രൂപ ആവശ്യപ്പെട്ടതായും തുടർന്ന് രൂപ നൽകിയില്ലെങ്കിൽ ഇറങ്ങില്ലെന്ന് പറഞ്ഞതായി ആദിത്യയുടെ സുഹൃത്തുക്കൾ ആരോപിച്ചു . ശേഷം ഇവർക്ക് ഓൺലൈൻ വഴി പൈസ കൊടുക്കുകയും പിന്നലെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നതിനിടെ ആദിത്യ ഒഴുക്കിൽപ്പെട്ടതായി അവർ അറിയിച്ചു . തുടർന്ന് ഇതിൽ എന്തെങ്കിലുo സത്യമുണ്ടോ എന്ന് അന്വേഷിക്കുകയും തുടർന്ന് നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *