Your Image Description Your Image Description

ഹൈദരബാദ് : തുടരെ പെയ്യുന്ന കനത്ത മഴയിൽ ആന്ധ്രയിലും തെലങ്കാനയിലും മരിച്ചവരുടെ എണ്ണ൦ 24 ആയി . മഴയുടെ തീവ്രതയിൽ കൃഷ്ണ – കാവേരി നദി കരകവിഞ്ഞ് ഒഴുകിയതോടെ പലയിടത്തു൦ വെള്ളക്കെട്ട് ഉണ്ടായി . അതിനാൽ ആളുകളെ മാറ്റിപാർപ്പിക്കുകയും ഹൈദരബാദിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിക്കുകയും ചെയ്‌തു .

വെള്ളക്കെട്ടിലും മണ്ണിടിച്ചിലിലും മൂലം ഇന്നലെ ആന്ധ്രയിൽ എട്ട് പേർ മരിച്ചു. ഇനിയും മരണം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അതേസമയം 80 ഓളം പേരെ ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി ,

ഇതിനിടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുരിത ബാധിതർക്ക് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.

തെലങ്കാനയിയിലും സമാന രീതിയിൽ മഴ നാശം വിതച്ചു . പല താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും . റോഡ് മാർ​ഗം തടസപ്പെടുകയും ചെയ്‌തു . തുടർന്ന് സംസ്ഥാന സർക്കാർ ജില്ലാ കളക്ടർമാർക്ക് ആളുകളുടെ സുരക്ഷയെ മുൻനിർത്തി അവരുടെ സംരക്ഷണത്തിന് വേണ്ടി നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *