Your Image Description Your Image Description

2024-ലെ പി.ജി. മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനനടപടികൾ ഉടൻ ആരംഭിക്കുമെന്നു പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു. അതിൽ സംവരണ വിഭാഗത്തിലെ വിദ്യാർഥികൾക്ക് സംവരണാനുകൂല്യം ലഭിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ മുൻകൂട്ടിവാങ്ങി സൂക്ഷിക്കണം. അത് കൃത്യമായ സമയത്ത് ഓൺലൈൻ അപേക്ഷയോടൊപ്പം ഇവ അപ്‌ലോഡ്‌ ചെയ്യുകയും വേണം

പട്ടികജാതി/വർഗ വിഭാഗങ്ങൾ തഹസിൽദാർ നൽകുന്ന സർട്ടിഫിക്കറ്റ്, എസ്.ഇ.ബി.സി./ഒ.ഇ.സി. വിഭാഗക്കാർ കേരള സർക്കാർ പഠനാവശ്യങ്ങൾക്കായി നൽകുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന വിദ്യാഭ്യാസ/ ഫീസ് ആനുകൂല്യങ്ങൾക്ക് വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റിൽ ജനനസ്ഥലം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ നേറ്റിവിറ്റി തെളിയിക്കുന്നതിനായി വില്ലേജ് ഓഫീസർ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (ഇതിൽ ജനനസ്ഥലം രേഖപ്പെടുത്തിയിരിക്കണം), മൈനോറിറ്റി ക്വാട്ടാ സീറ്റിലേക്ക് പരിഗണിക്കുന്നതിനായി എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിൽ ജാതി / സമുദായം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ വില്ലേജ് ഓഫീസർ നൽകുന്ന ജാതി / സമുദായ സർട്ടിഫിക്കറ്റ് തുടങ്ങിയവ കരുതണം.വിവരങ്ങൾക്ക്: www.cee.kerala.gov.in | സഹായങ്ങൾക്ക്:.0471 2525300.

Leave a Reply

Your email address will not be published. Required fields are marked *