Home » Blog » Business » എച്ച്പി പുതിയ ഡെസ്‌ക്‌ജെറ്റ് പ്രിന്ററുകള്‍ അവതരിപ്പിച്ചു
8
കൊച്ചി : ഗാര്‍ഹിക ഉപയോഗത്തിന് അനുയോജ്യമായ പുതിയ  ഡെസ്‌ക് ജെറ്റ് ഓള്‍  ഇന്‍  വണ്‍ പ്രിന്ററുകള്‍ എച്ച്പി  അവതരിപ്പിച്ചു. എച്ച്പി ഡെസ്‌ക്ജെറ്റ് , എച്ച്പി ഡെസ്‌ക്ജെറ്റ് ഇങ്ക് അഡ്വാന്റേജ്, എച്ച്പി ഡെസ്‌ക്ജെറ്റ് അള്‍ട്രാ ഇങ്ക് അഡ്വാന്റേജ് എന്നിങ്ങനെ ആറ് മോഡലുകളാണ് പുറത്തിറക്കിയത്.വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഹോം പ്രിന്റിംഗ് കൂടുതല്‍ മികച്ചതും ലളിതവുമാക്കാന്‍ പുതിയ ശ്രേണി സഹായിക്കും. ഓട്ടോമാറ്റിക് ഡോക്യുമെന്റ് ഫീഡിംഗ്, വൈഫൈ മള്‍ട്ടി ഡിവൈസ് പ്രിന്റിങ്ങ്, ഒറിജിനല്‍ എച്ച്പി ഇങ്ക്, 60-ഷീറ്റ് ഇന്‍പുട്ട് ട്രേ, എച്ച്പി ആപ്പ് ബ്ലൂടൂത്ത് എന്നിവയാണ് പുതിയ ശ്രേണിയുടെ പ്രത്യേകതകള്‍. തിരഞ്ഞെടുത്ത പ്രിന്ററിനുമൊപ്പം സൗജന്യമായി ഒരു വര്‍ഷത്തെ  899 രൂപയുടെ എച്ച് പി  പ്രിന്റ് ലേണ്‍ സെന്റര്‍ അംഗത്വം ലഭിക്കും.

ഇന്ത്യന്‍ വീടുകളില്‍ വൈ-ഫൈ പ്രാപ്തമാക്കിയതും, ഉപയോഗിക്കാന്‍ എളുപ്പമുള്ളതും ദൈനംദിന ജീവിതത്തില്‍ തടസ്സമില്ലാതെ ഇണങ്ങുന്നതുമായ അടുത്ത തലമുറ പ്രിന്റിംഗ് പരിഹാരങ്ങളാണ് കൂടുതലായി തേടുന്നതെന്ന് എച്ച്പി സീനിയര്‍ ഡയറക്ടര്‍, ഇന്ത്യ മാര്‍ക്കറ്റ് – പ്രിന്റ് കാറ്റഗറി, സതീഷ്‌കുമാര്‍ പറഞ്ഞു.

എച്ച്പി ഇസ്റ്റോറില്‍ വൈറ്റ് വെരി പെരി നിറത്തിലുള്ള എച്ച്പി ഡെസ്‌ക്‌ജെറ്റ് ഇങ്ക് അഡ്വാന്റ്റേജ് 2986 ഓള്‍-ഇന്‍-വണ്‍ പ്രിന്ററിന് 6,999 രൂപയാണ് വില, വൈറ്റ് മച്ചു പിച്ചു നിറത്തിലുള്ള എച്ച്പി ഡെസ്‌ക്‌ജെറ്റ് ഇങ്ക് അഡ്വാന്റ്റേജ് 2989 ഓള്‍-ഇന്‍-വണ്‍ പ്രിന്ററിന് 6,999 രൂപയാണ് വില, വൈറ്റ് സര്‍ഫ് ബ്ലൂ നിറത്തിലുള്ള എച്ച്പി ഡെസ്‌ക്‌ജെറ്റ് ഇങ്ക് അഡ്വാന്റ്റേജ് 4388 ഓള്‍-ഇന്‍-വണ്‍ പ്രിന്ററിന്  7,999 രൂപയും ആണ് വില. വൈറ്റ് വാം അരോമ നിറത്തിലുള്ള എച്ച്പി ഡെസ്‌ക്‌ജെറ്റ് അള്‍ട്രാ ഇങ്ക് അഡ്വാന്റ്റേജ് 5135 ഉം വൈറ്റ് പിമെന്റോ നിറത്തിലുള്ള 5185 ഓള്‍-ഇന്‍-വണ്‍ പ്രിന്ററും, വൈറ്റ്‌വെരി പെരി എച്ച്പി ഡെസ്‌ക്‌ജെറ്റ് 2931 ഓള്‍-ഇന്‍-വണ്‍ പ്രിന്ററും ഉടന്‍ ലഭ്യമാകും. എച്ച്പി പ്രിന്റ ബിള്‍സ് വെബ്‌സൈറ്റിലോ (എച്ച്പി പിഎല്‍സി) എച്ച്പി ആപ്പ് വഴിയോ വിദ്യാഭ്യാസ വര്‍ക്ക്ഷീറ്റുകളുടെ വിപുലമായ ശേഖരം ഉപഭോക്താക്കള്‍ക്ക് കണ്ടെത്താനാകും.