Your Image Description Your Image Description

പത്തനംതിട്ട: മദ്യം കഴിച്ച് ശേഷം വാഹനമോടിച്ചെന്ന സംശയത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞ് വീണ് മരിച്ചു. പത്തനംതിട്ട അടൂര്‍ കണ്ണങ്കോട് സ്വദേശി ചരിഞ്ഞവിളയില്‍ ഷരീഫ് (60) ആണ് മരിച്ചത്.

പുതുവത്സരത്തോടനുബന്ധിച്ച് സുരക്ഷാപരിശോധനകള്‍ പൊലീസ് ഊര്‍ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി എസ്.ഐ മനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഷരീഫിനെ കസ്റ്റഡിയിലെടുക്കുന്നത്.

മദ്യപിച്ചതായി സംശയം തോന്നിയ പൊലീസ് ഇയാളെ തുടര്‍നടപടികള്‍ക്കായി സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് വരികയായിരുന്നു. സ്റ്റേഷനിലേക്ക് കയറുന്നതിന് മുമ്പെ ഷെരീഫ് കുഴഞ്ഞു വീഴുകയായിരുന്നു. പിന്നാലെ അടൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *