Your Image Description Your Image Description
മലപ്പുറം: കേരള ഡവലപ്‌മെന്റ് ഇന്നവേറ്റീവ് സ്ട്രാറ്റജിക് കൗണ്സിലിന്റെയും, സമഗ്രശിക്ഷാ കേരളയുടെയും സംയുക്താഭിമുഖ്യത്തില് ഹൈസ്‌കൂള്, ഹയര്സെക്കന്ററി വിദ്യാര്ഥികള്ക്കായുള്ള നൂതനാശയ ശില്പശാലയ്ക്ക് തുടക്കമായി.
മലപ്പുറം ബി.ആര്.സി ഹാളില് നടക്കുന്ന ശില്പശാലയില് പരപ്പനങ്ങാടി, മലപ്പുറം ഉപജില്ലകള് നിന്നുള്ള വിദ്യാര്ഥികളാണ് പങ്കെടുക്കുന്നത്. മൂഹത്തിന് ഗുണകരമാവുന്ന നൂതനാശയങ്ങള് സമര്പ്പിച്ച വൈ.ഐ.പി ശാസ്ത്രപഥം ഐഡിയേറ്റര്മാരാണ് ശില്പശാലയിലെ പങ്കാളികള്. പ്രശ്‌ന വിശകലനം, അപഗ്രഥനം, പ്രശ്‌നപരിഹരണശേഷി, ശാസ്ത്രാഭിരുചി, ശാസ്ത്ര നൈപുണി എന്നിവ വികസിപ്പിക്കുന്നതിനാണ് ഈ ശില്പശാല ഊന്നല് നല്കുന്നത്.
ശില്പശാല മലപ്പുറം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി.കെ അബ്ദുല് ഹക്കീം ഉദ്ഘാടനം ചെയ്തു. ബി.പി.സി പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എ.ഇ.ഒ ജോസ്മി ജോസഫ് പരിശീലന വിശദാംശങ്ങള് നല്കി. ട്രെയിനര്മാരായ റഷീദ് മുല്ലപള്ളി, സിറാജുല് മുനീര്, ദില്സുമോള് കെ.വി.എം, രേഷ്മ എന്നിവര് നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *