Your Image Description Your Image Description

ന്യൂഡൽഹി : ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ്‌ (പ്രൊട്ടക്ഷൻ ഓഫ്‌ റൈറ്റ്‌സ്‌) നിയമപ്രകാരം ലഭിക്കുന്ന സർട്ടിഫിക്കട്ടിന് കലക്ടർമാർ അനുവദിക്കുന്ന തിരിച്ചറിയൽ സർട്ടിഫിക്കറ്റുകൾ പാൻകാർഡിന്‌ അപേക്ഷിക്കുമ്പോൾ രേഖയായി പരിഗണിക്കുമെന്ന്‌ കേന്ദ്രസർക്കാർ അറിയിച്ചു . പാൻകാർഡിൽ ‘തേർഡ്‌ ജെൻഡർ’ ഓപ്‌ഷൻ ഇല്ലാത്തതിനാൽ പാൻകാർഡും ആധാർകാർഡും ബന്ധിപ്പിക്കാൻ തടസം ഉണ്ടാക്കും എന്ന് ചൂണ്ടിക്കാണിച്ച് ലഭിച്ച ഹർജി പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ബെഞ്ചിനോടാണ് കേന്ദ്രസർക്കാർ ഈ കാര്യമറിയിച്ചത്‌.

ബിഹാറിലെ ട്രാൻസ്‌ജെൻഡർ ആക്‌റ്റിവിസ്‌റ്റ്‌ രേഷ്‌മാപ്രസാദ്‌ നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാരിനോട്‌ സുപ്രീംകോടതി നിലപാട്‌ തേടിയത് . ജില്ലാ മജിസ്‌ട്രേറ്റുമാർ നൽകുന്ന സർട്ടിഫിക്കറ്റുകൾ പാൻകാർഡിനുള്ള രേഖയായി പരിഗണിക്കണമെന്നത്‌ ഉൾപ്പടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുമെന്നാണ്‌ കേന്ദ്രസർക്കാർ മറുപടി സത്യവാങ്ങ്‌മൂലത്തിൽ കോടതിയെ അറിയിച്ചിട്ടുള്ളത്‌. കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയാൽ നടപടിക്രമങ്ങൾക്ക്‌ കൂടുതൽവ്യക്തതയുണ്ടാകുമെന്ന്‌ സുപ്രീംകോടതി നിർദേശിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *