Your Image Description Your Image Description

തിരുവനന്തപുരം: സാമൂഹ്യ സംരംഭകത്വം, , സുസ്ഥിര ഭക്ഷണ പരിഹാര മാർഗങ്ങൾ കണ്ടെത്തുന്ന സംരംഭകത്വം, പൊതുസംരംഭകത്വം എന്നിവയെ കുറിച്ചുള്ള നൂതന ആശയങ്ങൾ പ്രദർശിപ്പിക്കുന്നതിന് വേദിയൊരുക്കിക്കൊണ്ട് ശ്രീകാര്യം ‘ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് ‘(ഓട്ടോണമസ്), കോളേജ് വിദ്യാർത്ഥികൾക്കായി ഒരു ഐഡിയത്തോൺ സംഘടിപ്പിക്കുന്നു.

വിജയികൾക്കും യോഗ്യത നേടുന്നവർക്കും TALROP (സംസ്ഥാനത്തുടനീളം ഒരു സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധമായ സ്ഥാപനം) മുഖേന തങ്ങളുടെ ആശയങ്ങൾ സ്റ്റാർട്ടപ്പുകളായി പരിവർത്തനം ചെയ്യാവുന്നതാണ്. നിലവിലുള്ള മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായ ഈ ആശയം ഒരു വിപ്ലവം സൃഷ്ടിച്ചേക്കാം എന്ന് സംഘാടകർ വിശ്വസിക്കുന്നു. ആരോഗ്യകരവും സുസ്ഥിരവുമായ ഒരു സ്ലോ-ഫുഡ് മനോഭാവം കെട്ടിപ്പടുക്കുന്നതിനായി ഫാസ്റ്റ് ഫുഡ് സമ്പ്രദായത്തിനെതിരായ ഒരു സംരംഭകത്വ മാതൃക പ്രോത്സാഹിപ്പിക്കും. ASTRA KAINATOMIA എന്ന പേരിൽ നടത്തപ്പെടുന്ന മത്സരത്തിൽ കേരള സംസ്ഥാനത്തുടനീളമുള്ള നവീന ആശയങ്ങളിൽ താൽപ്പര്യമുള്ള എല്ലാ കോളേജ് വിദ്യാർത്ഥികളും 2024 ‘സെപ്തംബർ 1-ന് മുമ്പ് ഇവൻ്റ് ഇമെയിൽ ഐഡി: astrakainotomiaideathon@gmail.com-ലേക്ക് അവരുടെ ആശയത്തിൻ്റെ സംഗ്രഹം പങ്കിടണമെന്ന് നിർദ്ദേശിക്കുന്നു.
ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ സെപ്റ്റംബർ 10-ന് തിരുവനന്തപുരം ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ നടക്കുന്ന അവസാന പരിപാടിയിലേക്ക് ക്ഷണിക്കും. താൽപ്പര്യമുള്ള മറ്റ് വിദ്യാർത്ഥികൾക്കും ഇരുന്നൂറ് രൂപ രജിസ്ട്രേഷൻ ഫീസ് സഹിതം പങ്കെടുക്കാം. വിജയികൾക്ക് 30,000 രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും സ്റ്റുഡൻ്റ് കോർഡിനേറ്റർ- മിസ്. മേരി ക്ലെമൻ്റ്:7592070595, ഫാക്കൽറ്റി കോർഡിനേറ്റർ- ഡോ.എയ്‌ഞ്ചലോ മാത്യു 7356954327

Leave a Reply

Your email address will not be published. Required fields are marked *