Your Image Description Your Image Description
പാലക്കാട്: പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുളള സ്നേഹിത ജെന്ഡര് ഹെല്പ് ഡെസ്‌കിന്റെ ആഭിമുഖ്യത്തില് ഗോത്ര മേഖലയുടെ വികസനം ലക്ഷ്യമിട്ടുളള ‘പ്രകൃതിയോടൊപ്പം’ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും അതിനോടനുബന്ധിച്ചു നടത്തിയ ആയുര്വേദ മെഡിക്കല് ക്യാമ്പിന്റെയും ഉദ്ഘാടനവും കിഴക്കഞ്ചേരി അമ്പിട്ടന്തരിശ് ഗോത്ര മേഖലയില് കെ.ഡി പ്രസേനന് എംഎല്എ നിര്വഹിച്ചു.
കുടുംബശ്രീയുടെ നേതൃത്വത്തില് നടപ്പിലാക്കി വരുന്ന വിവിധ പ്രവര്ത്തനങ്ങള് ഗോത്ര മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ശുചിത്വം, ആരോഗ്യം, ജെന്ഡര് വിഷയങ്ങള്, വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും പ്രാധാന്യം, ജീവിത ശൈലി രോഗങ്ങള്, മാനസികാരോഗ്യം തുടങ്ങിയ വിവിധ വിഷയങ്ങളില് കുടുംബശ്രീ ജെന്ഡര് ടീം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിന് വേണ്ടി പ്രവര്ത്തിക്കുന്ന വിവിധ വകുപ്പുകള് എന്നിവയുമായി സഹകരിച്ച് അവബോധ ക്ലാസുകള്, മറ്റു പ്രവര്ത്തനങ്ങള് എന്നിവ നടപ്പിലാക്കികൊണ്ട് തെരെഞ്ഞെടുത്ത ഗോത്ര മേഖലകളുടെ സമഗ്ര വികസനമാണ് പദ്ധതിയുടെ ലക്ഷ്യം.
ഗോത്ര സമൂഹത്തെ മുഖ്യ ധാരയില് കൊണ്ടുവരുന്നതിന് കൂടുതല് പിന്തുണയും, സഹായവും അവര്ക്ക് നല്കേണ്ടതായിട്ടുണ്ട്. അതിനു നേതൃത്വം നല്കിയ കുടുംബശ്രീ മിഷന് പ്രത്യേക അഭിനന്ദനവും എം.എല്.എ അറിയിച്ചു. ഗോത്ര ജനതയുടെ സംസ്‌കാരവും ജീവിത സാഹചര്യവും മാറ്റി കൊണ്ടുള്ള പദ്ധതികളൊ പ്രവര്ത്തനമോ സാധ്യമാകില്ല മറിച്ച് അവര്ക്ക് അനുയോജ്യമായ ആവശ്യങ്ങള് മനസിലാക്കി പ്രവര്ത്തിക്കുമ്പോള് മാത്രമാണ് ആവരിലേക്ക് ചേര്ന്ന് നില്ക്കാന് സാധിക്കുകയെന്നും അതിന്റെ ആരംഭമാണ് ആയുര്വേദ മെഡിക്കല് ക്യാമ്പെന്നും എം.എല്.എ പറഞ്ഞു.
കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന് അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന് അസിസ്റ്റന്റ് കോര്ഡിനേറ്റര് എന്.ഉണ്ണികൃഷ്ണന് സ്വാഗതം പറഞ്ഞ പരിപാടിയില് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രാധാകൃഷ്ണന്, സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന്മാരായ രതിക മണികണ്ഠന്, രാജി കൃഷ്ണന്കുട്ടി, കെ രവീന്ദ്രന്, മുന് വൈസ് പ്രസിഡന്റ് കലാധരന്,കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര് ഡാന് ജെ വട്ടോളി,കുടുംബശ്രീ സി ഡി എസ് ചെയര്പേഴ്സണ് സുശീല രാജു, ആയുര്വേദ മെഡിക്കല് ഓഫീസര് ജെനിന്,ഗോത്ര മേഖല മൂപ്പന് അച്യുതന് തുടങ്ങിവയര് ആശംസകള് അറിയിച്ചു.പരിപാടിയില് പങ്കെടുത്ത എല്ലാവര്ക്കും കുടുംബശ്രീ ജന്ഡര് പ്രോഗ്രാം മാനേജര് ഗ്രീഷ്മ നന്ദി പറഞ്ഞു. കുടുംബശ്രീ സ്നേഹിത ഉദ്യോഗസ്ഥര്, കുടുംബശ്രീ മറ്റു ചുമതല വഹിക്കുന്നവര് ഗോത്ര മേഖല നിവാസികള് തുടങ്ങി 200 ഓളം പേര് പങ്കെടുത്തു.ഉദ്ഘാടനം കഴിഞ്ഞു ആയുര്വേദ ഡോക്ടര് ജെനിന്റെ നേതൃത്വത്തില് മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ച് മരുന്ന് വിതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *