Your Image Description Your Image Description

ജിസ് ജോയ് സംവിധാനത്തിൽ ബിജു മേനോൻ, ആസിഫ് അലി ചിത്രം തലവൻ ഒടിടി റിലീസിനൊരുങ്ങുന്നു. സെപ്തംബർ 10 മുതൽ സോണി ലിവിലൂടെ സ്ട്രീം ചെയ്യും. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ സോണി വില് ഇ ക്കാര്യം അറിയിച്ചത് . ചിത്രം മെയ് 24നാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്.

അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഗീതമൊരുക്കിയത് ദീപക് ദേവാണ്. ഛായാഗ്രഹണം ശരൺ വേലായുധൻ. എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം അജയൻ മങ്ങാട്, സൗണ്ട് രംഗനാഥ് രവി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ജിഷാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാഗർ, അസോസിയേറ്റ് ഡയറക്ടേഴ്സ് ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *