Your Image Description Your Image Description

കൊളംബോ : ശ്രീലങ്ക സർക്കാർ വിസയില്ലാതെ രാജ്യം സന്ദർശിക്കാൻ അവസരമൊരുക്കി .ഇന്ത്യയടക്കം 35 രാജ്യങ്ങളിലെ പൗരന്മാർക്കാണ് വിസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നത് . ഇത് ഈ വർഷം ഒക്ടോബർ ഒന്നുമുതൽ ആറുമാസത്തേക്കാണ് ഇളവ് ലഭിക്കുക . ശ്രീലങ്ക നേരത്തെ തന്നെ ഇന്ത്യൻ സന്ദർശകരെ രാജ്യത്തേക്ക് ആകർഷിക്കാൻ നടപടികൾ സ്വീകരിച്ചിരുന്നു. അതിന്റെ ഫലമായി ഇന്ത്യയിൽ അടക്കം ആറു രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് 2023 ഒക്ടോബർ മുതൽ വിസ ഫീസ് ഒഴിവാക്കി. തുടർന്ന് ഇത് 2024 മെയ് 31 വരെനീട്ടുകയായിരുന്നു .

നിലവിൽ ഇന്ത്യക്കാരെ കൂടാതെ അമേരിക്ക, ഇംഗ്ലണ്ട്, ചൈന, ജർമനി അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാർക്കാണ് വിസ രഹിത യാത്രക്കുള്ള സൗകര്യം നൽകിയിരിക്കുന്നത് . അതേസമയം പുറത്തിറക്കിയിരിക്കുന്ന ഈ പുതിയ നയം കൂടുതൽ വിദേശികളെ രാജ്യത്തേക്കെത്തിക്കുമെന്നാണ് ശ്രീലങ്കൻ സർക്കാർ പ്രതീക്ഷിക്കുന്നത്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *