Your Image Description Your Image Description

ബിരുദ പ്രവേശനത്തില്‍ 46,171 പേര്‍ അഡ്മിഷന് കണ്‍ഫര്‍മേഷന്‍ ഡല്‍ഹി സര്‍വകാശാല നല്‍കി.71600 സീറ്റുകളാണ് ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ളത്. സര്‍വകലാശാല അലോട്ട്‌മെന്റില്‍ പ്രതീക്ഷിച്ച സീറ്റ് ലഭ്യമായാല്‍ വിദ്യാര്‍ഥികള്‍ക്ക് ഈ സീറ്റ് നിലനിര്‍ത്താനുള്ള് ഫ്രീസ് (freeze) ഓപ്ഷന്‍ തിരഞ്ഞെടുക്കാം. നിലവില്‍ കിട്ടിയ കോഴ്സിന് പകരം ഉയര്‍ന്ന് ഓപ്ഷനായി കാത്തിരിക്കുകയാണെങ്കില്‍ അപ്‌ഗ്രേഡ് (upgrade) ഓപ്ഷന്‍ നല്‍കാം.11,224 പേരാണ് ഫ്രീസ് ഓപ്ഷന്‍ നല്‍കിയത്. 27,613 പേര്‍ അപഗ്രേഡ് ഓപ്ഷന്‍ നല്‍കി.

ഓഗസ്റ്റ് 16-നാണ് 2024- 2025 അധ്യയന വര്‍ഷത്തേക്കുള്ള ആദ്യ റൗണ്ട് സീറ്റ് അലോക്കേഷന്‍ പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് 16-നായിരുന്നു മുന്‍പായി വിദ്യാര്‍ഥികള്‍ അലോക്കേഷന്‍ സ്വീകരിക്കേണ്ടത്. ഓഗസ്റ്റ് 21-ന് മുന്‍പ് അപേക്ഷ ഫീസും അടയ്ക്കണം.ആദ്യ റൗണ്ട് നടപടികള്‍ക്ക് ശേഷം ഒഴിവുള്ള സീറ്റുകളുടെ ലിസ്റ്റ് സര്‍വകലാശാല പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.du.ac.in/

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *