Your Image Description Your Image Description

കൊച്ചി : ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ദീപു കരുണാകരന്റെ സംവിധാനത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന മിസ്റ്റർ ആൻഡ്‌ മിസീസ്‌ ബാച്ചിലേർസിന്റെ ആദ്യ ഗാനം പുറത്ത് . ചിത്രത്തിന്റെ ലിറിക്കൽ വീഡിയോയാണ്‌ നിലവിൽ ഇറങ്ങിയിരിക്കുന്നത് . ഇതിൽ ഗാനത്തിന്റെ ‘പതിത ഹൃദയ’ എന്ന വരികൾ എഴുതിയിരിക്കുന്നത്‌ മഹേഷ് ഗോപാലനാണ്‌. പി എസ്‌ ജയഹരി സംഗീതം , ആലപിച്ചിരിക്കുന്നത്‌ മൈമയും, മീന മേലത്തും ചേർന്നാണ്. സനൂപ്‌ പ്രദീപാണ്‌ ലിറിക്കൽ
ഗാനത്തിന്റെ വീഡിയോ ഒരുക്കിയിരിക്കുന്നത്‌.

ചിത്രം ആഗസ്‌ത്‌ 23 നാണ്‌ റിലീസ്‌ ചെയ്യുന്നത്‌. ഹൈലൈൻ പിക്ചേഴ്സിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അർജുൻ ടി സത്യനാണ്‌. അതേസമയം ചിത്രത്തിൽ ഡയാന ഹമീദ് , റോസിൻ ജോളി , ബൈജു പപ്പൻ , രാഹുൽ മാധവ് , സോഹൻ സീനുലാൽ , മനോഹരി ജോയ് , ജിബിൻ ഗോപിനാഥ് , ലയ സിംപ്സൺ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്‌. ഛയാഗ്രാഹണം- പ്രദീപ് നായർ , എഡിറ്റർ- സോബിൻ കെ സോമൻ , സംഗീതവും പശ്ചാത്തല സംഗീതവും പി എസ്‌ ജയഹരി.

 

Leave a Reply

Your email address will not be published. Required fields are marked *