Your Image Description Your Image Description

 

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്കാരത്തിനായി പരി​ഗണിച്ചത് 2023ലെ ചിത്രങ്ങളാണ്. മന്ത്രി സജിചെറിയാനാണ് ഉച്ചയ്‌ക്ക് 12 മണിയോടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഒരുമാസം നീണ്ടുനിന്ന സ്ക്രീനിംഗിനൊടുവിലാണ് സുധീർ മിശ്ര അദ്ധ്യക്ഷനായ ജൂറി പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് മന്ത്രി അറിയിച്ചു.
സമർപ്പിക്കപ്പെട്ടത് 160 ചിത്രങ്ങളായിരുന്നു. ഇതിൽ നിന്ന് 38 സിനിമകൾ ഷോർട്ട് ലിസ്റ്റ് ചെയ്തു. അന്തിമ പട്ടികയിലെ 28 ചിത്രങ്ങളും നവാഗത സംവിധായകരുടേതായിരുന്നു എന്നത് പ്രശംസനീയമാണെന്നും മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു.

പുരസ്കാരങ്ങളിങ്ങനെ..

മികച്ച ചലച്ചിത്ര ഗ്രന്ഥം – മഴവിൽ കണ്ണിലൂടെ മലയാള സിനിമ, കിഷോർ കുമാർ

മികച്ച ചലച്ചിത്ര ലേഖനം – ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമ

പ്രത്യേക ജൂറി പരാമർശം അഭിനയം – കൃഷ്ണൻ (ജൈവം), കെആർ ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട് (കാതൽ)

പ്രത്യേക ജൂറി പരാമർശം ചിത്രം – ഗഗനചാരി

ജനപ്രിയ ചിത്രം – ആടുജീവിതം

മികച്ച നവാഗത സംവിധായകൻ – ഫാസിൽ റസാഖ് (തടവ്)

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് – സുമംഗല (കഥാപാത്രം – ഗൗരി ടീച്ചർ)

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് – MALE – റോഷൻ മാത്യു – ഉള്ളൊഴുക്ക്, വാലാട്ടി

വസ്ത്രാലങ്കാരം – ഫെമിനാ ജബ്ബാർ

മികച്ച മേക്കപ്പ് മാൻ – രജ്ഞിത്ത് അമ്പാടി – ആടുജീവിതം

നൃത്ത സംവിധാനം – ജിഷ്ണു (സുലൈഖ മൻസിൽ)

മികച്ച പിന്നണി ഗായിക – ആൻ ആമി (പാച്ചുവും അത്ഭുത വിളക്കും)

മികച്ച പിന്നണി ഗായികൻ – വിദ്യാധരൻ മാസ്റ്റർ (ജനനം 1947 പ്രണയം തുടരുന്നു)

എഡിറ്റർ – സം​ഗീത് പ്രതാപ് (ലിറ്റിൽ മിസ് റാവുത്തർ)

മികച്ച ​ഗാനരചയിതാവ് – ഹരീഷ് മോഹനൻ (ചാവേർ)

മികച്ച തിരക്കഥ അഡാപ്റ്റേഷൻ – ബ്ലെസ്സി (ആടുജീവിതം)

മികച്ച തിരക്കഥാകൃത്ത് – രോ​ഹിത്ത് കൃഷ്ണൻ (ഇരട്ട)

മികച്ച ഛായാ​ഗ്രാഹകൻ – സുനിൽ കെ.എസ് (ആടുജീവിതം)

മികച്ച കഥാകൃത്ത് – ആദർശ് സുകുമാരൻ (കാതൽ)

മികച്ച നടി- ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ. ചന്ദ്രൻ (തടവ്)

Leave a Reply

Your email address will not be published. Required fields are marked *