Your Image Description Your Image Description

തിരൂര്‍: ഉമ്മയുടെ വീട്ടില്‍ അവധി ദിനത്തില്‍ വിരുന്നെത്തിയ ഒന്നാംക്ലാസ് വിദ്യാര്‍ഥി കുളത്തില്‍ വീണ് മുങ്ങിമരിച്ചു. പറവണ്ണ അരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത് വളപ്പില്‍ ഷിഹാബി ഷാഹിദ ദമ്പതികളുടെ മകന്‍ എം.വി. മുഹമ്മദ് ഷെഹ്‌സിന്‍ (ആറ്) ആണ് മരിച്ചത്. ഷെഹ്‌സിന്‍ താഴെപ്പാലം ഫാത്തിമ മാതാ ഇംഗ്ലീഷ് മിഡിയം എല്‍.പി. സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ഷെഹ്‌സിന്‍ ബി.പി. അങ്ങാടി കോട്ടത്തറ പഞ്ചായത്ത് കുളത്തിലാണ് വീണത് . ഷെഹ്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂർത്തിയായ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും . തുടർന്ന് വെള്ളിയാഴ്ച കബടക്കം നടത്തും. അതേസമയം ഷെഹ്‌സിന്റെ നിര്യാണത്തില്‍ വെള്ളിയാഴ്ച ഫാത്തിമ മാതാ എല്‍.പി സ്‌കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട് .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *