Your Image Description Your Image Description

കൊൽക്കത്ത : കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ നാളെ രാജ്യവ്യാപകമായി പണിമുടക്കാൻ ഐഎംഎ തീരുമാനിച്ചു.കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടർ ക്രൂര ബലാത്സംഗത്തിന്‌ ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). നാളെ രാജ്യവ്യാപകമായി പണിമുടക്കാൻ തീരുമാനിച്ചത് . അതിനാൽ മോഡേൺ മെഡിസിൻ ഡോക്ടർ 24 മണിക്കൂർ തങ്ങളുടെ ഡ്യൂട്ടി രാജ്യവ്യാപകമായി പിൻവലിക്കുന്നതായി അസോസിയേഷൻ പ്രഖ്യാപിച്ചു.

ആ​ഗസ്ത് 17 ശനി രാവിലെ ആറ് മണി മുതൽ 18 ഞായർ രാവിലെ 6 മണി വരെയാണ് പ്രതിഷേധം നടത്തുകയെന്ന് ഐഎംഎ പ്രസ്താവനയിൽ പറഞ്ഞു. അതേസമയ൦ ഡോക്ടറുടെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുകയാണ്. പിന്നാലെ കേരളത്തിലെ ജൂനിയർ ഡോക്ടർമാർ ഇന്ന് പണിമുടക്കും.

പ്രതിഷേധവുമായി എത്തിയ ആർജി കാർ മെഡിക്കൽ കോളേജിലെ റസിഡൻ്റ്, ജൂനിയർ ഡോക്ടർമാർക്ക് നേരെ ഇന്നലെ രാത്രി ജനക്കൂട്ടം ആക്രമണം നടത്തിയതിനു പിന്നാലെ ഐഎംഎ സംസ്ഥാന ബ്രാഞ്ചുകളുമായി അടിയന്തര യോഗം വിളിച്ചിരുന്നു .

 

 

Leave a Reply

Your email address will not be published. Required fields are marked *